UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താമസിച്ച ഹോട്ടല്‍ മുറിയിലെ എല്ലാ വസ്തുക്കളും അടിച്ചുമാറ്റിയ ഇന്ത്യന്‍ കുടുംബം പിടിയിലായി; രാജ്യത്തെ നാറ്റിച്ചെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഈ കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ബാലിയില്‍ അവധിക്കാല യാത്രയ്ക്കു പോയ ഇന്ത്യന്‍ കുടുംബം തങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ എല്ലാ സാധനങ്ങളും മോഷ്ടിച്ച് കടക്കവെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. ഹാങ്ങറുകളടക്കം മുറിയില്‍ കൈയിലെടുക്കാന്‍ സാധിക്കുന്ന എല്ലാ വസ്തുക്കളും ഇവര്‍ പെട്ടികളിലും ബാഗുകളിലുമാക്കി കാറില്‍ കടത്തവെയാണ് പിടികൂടിയത്.

ഹോട്ടലധികൃതര്‍ ഇവരെ പിടികൂടുന്നതിന്റെയും വസ്തുക്കളെല്ലാം പിടിച്ചെടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസിനെ വിളിക്കുമെന്ന് ഹോട്ടല്‍ മാനേജര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതും കേള്‍‍ക്കാം. എല്ലാ സാധനങ്ങളുടെ വില തങ്ങള്‍ അടയ്ക്കാമെന്ന് കുടുംബം പറയുമ്പോള്‍ ‘നിങ്ങളുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഇത് പണത്തിന്റെ പ്രശ്നമല്ല’ എന്നാണ് ഹോട്ടല്‍ മാനേജരുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ ഈ കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇക്കാരണത്താലാണ് പുറംനാടുകളില്‍ പോകുമ്പോള്‍ ഇന്ത്യാക്കാരാണെന്നു പറഞ്ഞാല്‍ യാതൊരു വിലയും കിട്ടാത്തതെന്ന് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍