UPDATES

വായിച്ചോ‌

അലഞ്ഞുതിരിയുന്നത് ആയിരക്കണക്കിന് പശുക്കൾ; വിള നശിപ്പിക്കുന്നത് തടയാൻ കാവൽ‌; പശുസേനകൾ ഉത്തർപ്രദേശിന് നൽകിയത്

തനിക്ക് ഉറങ്ങാൻ സമയം കിട്ടുന്നില്ലെന്ന് മണിദേവ് പരാതി പറയുന്നു.

പകൽസമയം കർഷകനായ മുനിദേവ് ത്യാഗി കൃഷിപ്പണികളിലേർപ്പെടുന്നു. അരിയും ചോളവും തുവരയും നിറഞ്ഞ പാടത്ത് സമയം ചെലവിടും. രാത്രിയിലും മുനിദേവിന് വിശ്രമമില്ല. അലഞ്ഞു തിരിയുന്ന പശുക്കളാൽ നിറഞ്ഞിരിക്കുകയാണ് ഉത്തർപ്രദേശ്. മുനിദേവിന്റെ ഗ്രാമത്തിലും തെരുവുപശുക്കൾ ധാരാളമാണ്. അവ വന്ന് വിളകൾ തിന്ന് നശിപ്പിക്കും. മുനിദേവ് തന്റെ മകന്റെ ക്രിക്കറ്റ് ബാറ്റുമായി രാത്രി ഉറങ്ങാതിരിക്കും. പശുക്കളെ ആട്ടിയോടിക്കാൻ.

തനിക്ക് ഉറങ്ങാൻ സമയം കിട്ടുന്നില്ലെന്ന് മുനിദേവ് പരാതി പറയുന്നു. കഴിഞ്ഞ രണ്ട് വിളകൾ പശുക്കളുടെ കടന്നുകയറ്റത്തിൽ നശിപ്പിക്കപ്പെട്ടു. എത്ര തല്ലിപ്പായിച്ചാലും പശുക്കൾ വീണ്ടും തിരികെ വരുമെന്ന് മുനിദേവ് പറയുന്നു.

സ്ഥലത്തെ പാൽ കർഷകരുടെ പൈക്കളാണ് ഇവയെല്ലാം. പാൽ തന്നിരുന്ന സമയത്ത് പശുക്കൾ നന്നായി പരിപാലിക്കപ്പെട്ടിരുന്നു. പാൽക്കറവ അവസാനിച്ചതോടെ കർഷകർക്ക് അവയെ നോക്കിവളർത്താൻ വഴിയില്ലാതായി. പശുക്കളെ കശാപ്പിന് വിൽക്കുകയാണ് നേരത്തെ ചെയ്തിരുന്നത്. സർക്കാർ കശാപ്പ് നിരോധിക്കുകയും പശുക്കളെ കൊല്ലുന്നത് നിരീക്ഷിക്കാൻ പശുസേനകൾ രംഗത്തിറങ്ങുകയും ചെയ്തതോടെ ഈ പശുക്കളെ എന്തു ചെയ്യണമെന്ന് കർഷകർക്ക് എത്തുംപിടിയുമില്ല. പാൽ തരാത്ത പശുക്കളെ തൊഴുത്തിൽ നിന്നും പുറത്തിറക്കി അലയാൻ വിട്ടിരിക്കുകയാണ് കർഷകർ.

കൂടുതൽ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍