UPDATES

ട്രെന്‍ഡിങ്ങ്

ഞാൻ സുരക്ഷിതൻ: പാക് പിടിയിലുള്ള ഇന്ത്യൻ സൈനികനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത്

ന്യൂയോർക്ക് ടൈംസിന്റെ പാകിസ്താൻ പ്രതിനിധിയായ സൽമാൻ മസൂദ് ആണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വീഡിയോ പുറത്തു വിട്ടത്.

പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് സൈനികോദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. താരതമ്യേന ഉത്സാഹവാനായി കാണപ്പെടുന്ന അഭിനന്ദൻ ചായ കുടിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. തന്നോട് പാക് പട്ടാളം വളരെ മാന്യമായാണ് പെരുമാറുന്നതെന്ന് അഭിനന്ദൻ പറയുന്നുണ്ട്. നേരത്തെ മർദ്ദനമേറ്റ് മുഖത്തു നിന്നും ചോരയൊലിക്കുന്ന സ്ഥിതിയിലുള്ള അഭിനന്ദിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു.

തന്നെ വളരെ നന്നായാണ് പാക് സൈനിക ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതെന്ന് പറയുന്ന അഭിനന്ദൻ തന്റെ ഈ വാക്കുകൾ തിരിച്ച് ഇന്ത്യയിലേക്ക് ചെന്നാലും മാറ്റില്ലെന്നും പറയുന്നുണ്ട്.

ന്യൂയോർക്ക് ടൈംസിന്റെ പാകിസ്താൻ പ്രതിനിധിയായ സൽമാൻ മസൂദ് ആണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വീഡിയോ പുറത്തു വിട്ടത്.

സൈനികനെ വിട്ടു നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തു വരുന്നത്. ഇന്ത്യയിലെ പാക് ഹൈക്കമീഷണറെ വിളിച്ചുവരുത്തി ആഭ്യന്തരമന്ത്രാലയമാണ് ഈ ആവശ്യം ഉന്നയിച്ചത്. ജനീവ കൺവെൻഷൻ പ്രകാരം സൈനികനെ ഒരാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്നുണ്ട്. ഇതാണ് ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം.

വീഡിയോയിലെ സംഭാഷണം ഇങ്ങനെ

പാക് ഓഫീസർ: എന്താണ് നിങ്ങളുടെ പേര്?

അഭിനന്ദൻ: വിങ് കമാൻഡർ അഭിനന്ദൻ

പാക് ഓഫീസർ: നിങ്ങള്‍ ഞങ്ങൾക്കൊപ്പം നന്നായിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ?

അഭിനന്ദൻ: അതെ. കൂടാതെ ഞാനിത് രേഖപ്പെടുത്താനും ആഗ്രഹിക്കുന്നു. ഈ പ്രസ്താവന ഞാനെന്റെ രാജ്യത്തേക്ക് തിരിച്ചെത്തിയാലും മാറ്റില്ലെന്നും പറയട്ടെ. പാകിസ്താൻ പട്ടാളത്തിന്റെ ഓഫീസർമാർ എന്നെ വളരെ നന്നായാണ് പരിചരിക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെ രക്ഷിച്ച ക്യാപ്റ്റനും ജവാന്മാരും മുതൽ, എന്നെ പിന്നീട് കൊണ്ടുവന്ന യൂണിറ്റിലെ ഓഫീസർമാർ വരെയുള്ളവര്‍ വളരെ നന്നായാണ് പെരുമാറിയത്. എന്റെ പട്ടാളത്തിൽ നിന്നും തിരിച്ചുള്ള പെരുമാറ്റവും ഇങ്ങനെത്തന്നെയായിരിക്കണം. ഞാൻ വളരെയധികം സംതൃപ്തനാണ്.

പാക് ഓഫീസർ: ശരി. വിങ് കമാൻഡ‍ർ, നിങ്ങള്‍ ഇന്ത്യയിൽ എവിടെ നിന്നുള്ളയാളാണ്?

അഭിനന്ദൻ: ഞാനത് നിങ്ങളോട് പറയാൻ പാടില്ലാത്തതാണ്. എന്നോട് ക്ഷമിക്കുക. ഞാൻ ഇന്ത്യയുടെ തെക്കൻ പ്രദേശത്തുള്ളയാളാണ്.

പാക് ഓഫീസർ: നിങ്ങൾ വിവാഹിതനാണോ?

അഭിനന്ദൻ: അതെ വിവാഹിതനാണ്.

പാക് ഓഫീസർ: ചായ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു

അഭിനന്ദൻ: ചായ രുചികരമാണ്. നന്ദി.

പാക് ഓഫീസർ: ഏത് വിമാനത്തിലാണ് നിങ്ങൾ പറന്നത്?

അഭിനന്ദൻ: എന്നോട് ക്ഷമിക്കൂ മേജർ. എനിക്കത് നിങ്ങളോട് പറയാനരുതാത്തതാണ്.

പാക് ഓഫീസർ: എന്തായിരുന്നു നിങ്ങളുടെ ദൗത്യം?

അഭിനന്ദൻ: എന്നോട് ക്ഷമിക്കൂ. എനിക്കത് പറയാൻ കഴിയില്ല.

പാക് ഓഫീസർ: ഓകെ. താങ്ക്യൂ.

Also Read: പാകിസ്താന്റെ പീഡനം അതിജീവിച്ച കാര്‍ഗില്‍ യോദ്ധാവ് പറയുന്നു, പൈലറ്റിന്റെ ഹൃദയം കോക്പിറ്റില്‍ തന്നെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍