UPDATES

ട്രെന്‍ഡിങ്ങ്

സാമ്പത്തികമാന്ദ്യം: കോണ്‍ഗ്രസ് വിമര്‍ശനം നിര്‍ത്തി ധനാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് സച്ചിന്‍ പൈലറ്റ്

നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്നു കഴിഞ്ഞെന്ന് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.

രാജ്യം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ ധനാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി രാജേഷ് പൈലറ്റ്. സാമ്പത്തികമാന്ദ്യം നിലവിലുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടതെന്നും രാജ്യം മാന്ദ്യത്തിലാണെന്ന് ലോകത്തിലെ എല്ലാ സര്‍വ്വേകളും ഇത് സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്നു കഴിഞ്ഞെന്ന് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ ലോണ്‍ നല്‍കാത്ത സ്ഥിതിയാണുള്ളത്. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഫാക്ടറികള്‍ പൂട്ടുകയാണ്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കണക്കു കൂട്ടുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ കണക്കുകളില്‍ ആഭ്യന്തര ഉല്‍പ്പാദനം രണ്ട് ശതമാനം കൂടുതലാണ്. തൊഴിലില്ലായ്മയാണ് വലിയ പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികമാന്ദ്യത്തിന്റെ ഉത്തരവാദികളായ കേന്ദ്ര സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്നുണ്ട് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് തന്റെ ഉദാരമായ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശവ്യാപകമായ സമരപരിപാടിക്കും കോണ്‍ഗ്രസ്സ് പദ്ധതിയിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍