UPDATES

ട്രെന്‍ഡിങ്ങ്

‘പി ചിദംബരത്തിന് 12 രാജ്യങ്ങളിൽ വിദേശ നിക്ഷേപം’ ജാമ്യത്തെ എതിർക്കാൻ തെളിവുകളുമായി എൻഫോഴ്സ്മെന്റ്

വിദേശനിക്ഷേപം സംബന്ധിച്ച തെളിവുകള്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് സുപ്രീംകോടതിക്ക് കൈമാറുx

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഹർജികൾ ഇന്ന് വീണ്ടു സുപ്രീം കോടതിയിൽ ചിദംബരത്തിന്റെ നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിന് ജാമ്യം ലഭിക്കുമോ എന്നതാണ് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. ചിദംബരത്തിന്റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹർജി. എൻഫോഴ്‌സ്‌മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിക്കൊണ്ടുള്ളതാണ് മറ്റൊരു ഹര്‍ജി. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

അതേസമയം, നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധിയും ഇന്ന് തീരുമെന്നതിനാല് ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്നും കൂടുതൽ നടപടികൾക്കായി കസ്റ്റഡി നീട്ടണമെന്നുമായിക്കും ഇന്ന് സിബിഐ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ വ്യക്തമാക്കിയ സുപ്രീം കോടതിയുടെ സമയ പരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യവും ഇഡി ആവശ്യത്തിന് ബലം പകരും.

അതിനിടെ, കള്ളപ്പണം വെളുപ്പിച്ച കേസിൽ ചിദംബരത്തിനിടെ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വാദം. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നു. അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം. കള്ളപ്പണം സംബന്ധിച്ച കേസില്‍ ഇന്ത്യയിൽ അന്വേഷണം ആരംഭിച്ചപ്പോൾ വിദേശത്തെ പേപ്പർ കമ്പനികളുടെ ഡയറക്ടർമാരെ മാറ്റിയെന്നു ഇഡി പറയുന്നു.

വിദേശനിക്ഷേപം സംബന്ധിച്ച തെളിവുകള്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് സുപ്രീംകോടതിക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു. തെഴിവുകളു‍ടെ അടിസ്ഥാനത്തിൽ ചിദംബരത്തെ ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

 

Also Read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍