UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐപിഎസ് ഓഫീസർ സർവ്വീസ് റിവോൾവറുപയോഗിച്ച് സ്വയം വെടി വെച്ച് മരിച്ചു

ഫരീദാബാദിലെ സെക്ടർ 30ലുള്ള തന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് സംഭവമെന്നറിയുന്നു.

ഐപിഎസ് ഓഫീസർ സ്വയം വെടിവെച്ച് മരിച്ചു. ഫരീദാബാദിലാണ് സംഭവം. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിക്രം കപൂറിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

ഫരീദാബാദിലെ സെക്ടർ 30ലുള്ള തന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് സംഭവമെന്നറിയുന്നു. സർവ്വീസ് റിവോൾവർ ഉപയോഗിച്ചാണ് വെടി വെച്ചത്.

കഴിഞ്ഞ വർ‌ഷമാണ് 58കാരനായ കപൂറിന് ഐപിഎസ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടിയത്. ഒക്ടോബർ 2020ന് ഇദ്ദേഹം റിട്ടയർ ചെയ്യാനിരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍