UPDATES

വായിച്ചോ‌

കാൻസർ ബാധിതനായ ഇർഫാൻ ഖാൻ സംസാരിക്കുന്നു: ‘നിശ്ചിതമായത് അനിശ്ചിതത്വം മാത്രം; ഫലമെന്തായാലും കീഴടങ്ങുന്നു; വിശ്വസിക്കുന്നു’

ഇപ്പോൾ ഞാൻ എന്നോടു ചെയ്യേണ്ടത് ഈ പ്രതിസന്ധിയെ നേരിടുക എന്നതാണ്. ഭയവും പരിഭ്രമവും എന്നെ ഭരിക്കാൻ പാടില്ല.

കാൻസർ ബാധിതനായ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ തന്റെ രോഗാനുഭവങ്ങളെക്കുറിച്ച് പറയുന്ന. ന്യൂറോഎൻഡോക്രൈൻ കാൻസർ എന്ന രോഗത്തിനാണ് ഇർഫാൻ അടിമപ്പെട്ടിരിക്കുന്നത്. വൈകാരികവും പക്വവുമായ വാക്കുകളിൽ താനിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയെ ഇർഫാൻ വിവരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടറോട് ഇർഫാൻ പറഞ്ഞ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇവിടെ:

“ന്യൂറോഎൻഡോക്രൈൻ കാൻസർ എന്ന നാമം എന്റെ ശബ്ദകോശത്തിൽ വളരെ പുതിയതായിരുന്നു. വളരെ അപൂർവ്വമായ രോഗമാണിതെന്ന് പിന്നീട് ഞാനറിഞ്ഞു. വളരെ കുറഞ്ഞ കേസ് സ്റ്റഡികൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ചികിത്സയുടെ അപ്രവചനീയത താരതമ്യേവ കൂടുതലാണ്. ഞാനൊരു ‘ട്രയൽ ആൻഡ് എറർ’ കളിയുടെ ഭാഗമായിരിക്കുകയാണിപ്പോൾ.

വളരെ വേഗതയുള്ള ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. സ്വപ്നങ്ങളും പദ്ധതികളും പ്രതീക്ഷകളും ലക്ഷ്യങ്ങളും കൂടെയുണ്ടായിരുന്നു. അവയിൽ ഞാൻ പൂർണമായും മുഴുകിയിരുന്നു. പെട്ടെന്ന് ടിക്കറ്റ് എക്സാമിനർ എന്റെ തോളിൽ തട്ടി. ‘നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു. ഉടൻ ഇറങ്ങണം.’ ഞാൻ പ്രശ്നത്തിലായി. ‘ഇല്ല. എന്റെ സ്ഥലം എത്തിയിട്ടില്ല.’ ‘അല്ല. ഇതാണ് നിങ്ങളുടെ സ്ഥലം. ചിലപ്പോഴൊക്കെ അങ്ങനെയാണ്.’

ഇപ്പോൾ ഞാൻ എന്നോടു ചെയ്യേണ്ടത് ഈ പ്രതിസന്ധിയെ നേരിടുക എന്നതാണ്. ഭയവും പരിഭ്രമവും എന്നെ ഭരിക്കാൻ പാടില്ല.

പ്രപഞ്ചത്തിന്റെ അനന്തമായ ശക്തിയെയും ധിഷണാവിലാസത്തെയും നേരിൽക്കാണുകയാണ് ഞാനിപ്പോൾ. എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തിനെ തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോൾ ചെയ്യാനുള്ളത്. ഫലം എന്താണെന്നത് ഓർത്തുകൂടാ. ഇന്നുമുതൽ എട്ടു മാസമായിരിക്കാം. ഒരുപക്ഷെ നാലു മാസമോ ഒരു വർഷമോ രണ്ടു വർഷമോ ആയിരിക്കാം. അത്തരം വേവലാതികൾ ഇപ്പോൾ എനിക്കു പുറകിലാണ്.

ഇപ്പോൾ ഞാൻ അവധിയില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നു. പൂർണത അറിയുന്നു. ജീവിതത്തെ ആദ്യമെന്ന പോൽ രുചിക്കുന്നു. അതിന്റെ ഇന്ദ്രജാലം അറിയുന്നു. പ്രപഞ്ചത്തിന്റെ ധിഷണയിൽ എനിക്കുള്ള വിശ്വാസം വർധിക്കുന്നു. ആ ധിഷണ എന്റെ ശരീരത്തിലെ ഓരോ കോശങ്ങളിലും പ്രവേശിച്ചതായി അനുഭവപ്പെട്ടുന്നു…”

മുഴുവൻ വായിക്കാം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍