UPDATES

വായിച്ചോ‌

തിരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത് ‘കുടുംബ രാഷ്ട്രീയ’ത്തിന്റെ തകര്‍ച്ചയിലേയ്ക്കോ?

വലിയ തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടികളില്‍ മാത്രമല്ല, കുടുംബവാഴ്ചയുള്ളത്. വന്‍ വിജയം നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസിലും ബിജു ജനതാദളിലും ഡിഎംകെയിലുമെല്ലാം ഇത് തന്നെയാണുള്ളത്.

ബിജെപിയുടെ വന്‍ വിജയവും കോണ്‍ഗ്രസിന്റെ വലിയ പരാജയവും വിരല്‍ ചൂണ്ടുന്നത് ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയിലേയ്ക്കാണോ? ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങളില്‍ പ്രധാനം കുടുംബവാഴ്ചയായിരുന്നു. കിഴക്കന്‍ യുപിയുടെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി വന്നതോടെ ഈ പ്രചാരണം ബിജെപി ശക്തമാക്കി.  അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതും യുപിയില്‍ പ്രിയങ്ക ശക്തമായ പ്രചാരണം നടത്തിയ ഇടങ്ങളില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതുമെല്ലാം കുടുംബാധിപത്യത്തിന്റെ അവസാനം കുറിക്കുന്ന കാര്യങ്ങളാണോ?

യുപിയില്‍ എസ് പി – ബി എസ് പി സഖ്യത്തിന്റെ തോല്‍വിയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ബിഹാറില്‍ ആര്‍ജെഡി തുടച്ചുനീക്കപ്പെട്ടതും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും യുപി അടക്കമുള്ള ഹിന്ദി മേഖലയില്‍ കേന്ദ്രീകരിച്ച് നടത്തിയ വന്‍ പ്രചാരണം വോട്ടായി മാറാത്തതുമെല്ലാം കുടുംബവാഴ്ചയ്‌ക്കേറ്റ തിരിച്ചടിയായി വിലയിരുത്തുന്നവരുണ്ട്. അതേസമയം കുടുംബാധിപത്യവും സ്വജനപക്ഷപാതവും ജയിച്ചവര്‍, തോറ്റവര്‍ എന്ന ഭേദമന്യേ എല്ലാ ബഹുഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളുടേയും ഭാഗമാണ് എന്ന് ദ ട്രിബ്യൂണ്‍ ലേഖനം നിരീക്ഷിക്കുന്നത്.

വലിയ തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടികളില്‍ മാത്രമല്ല, കുടുംബവാഴ്ചയുള്ളത്. വന്‍ വിജയം നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസിലും ബിജു ജനതാദളിലും ഡിഎംകെയിലുമെല്ലാം ഇത് തന്നെയാണുള്ളത്. ജഗന്‍മോഹന്‍ റെഡ്ഡിയും നവീന്‍ പട്‌നായികും എംകെ സ്റ്റാലിനും എംകെ കനിമൊഴിയുമെല്ലാം നേതാക്കളുടെ മക്കളായത് കൊണ്ട് തന്നെയാണ് നേതാക്കളായത്. ബിജെപിയുടെ സഖ്യകക്ഷികളിലും ഇത് തന്നെയാണ് സ്ഥിതി. ബിഹാറിലെ ലോക്ജനശക്തി പാര്‍ട്ടിയില്‍ രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ എന്നിവരൊക്കെ ഇത്തരത്തില്‍ വരുന്നവരാണ്. ഹരിയാനയില്‍ ബിജെപി നേതാവും ഒന്നാം മോദി മന്ത്രിസഭയിലെ ഉരുക്ക് വകുപ്പ് മന്ത്രിയുമായ, ജാട്ട് നേതാവ് ബീരേന്ദര്‍ സിംഗിനം പകരം മകന്‍ ബ്രിജേന്ദര്‍ സിംഗിന് സീറ്റ് നല്‍കി. ജയിക്കുകയും ചെയ്തു. നേതാക്കളുടെ മക്കളായത് കൊണ്ട് മാത്രം നേതാക്കളായ എത്രയോ ഉദാഹരണങ്ങള്‍ ബിജെപിയിലുണ്ട്.

അതേസമയം ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാല കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയുടെ മകളും മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ കൊച്ചുമകളുമായ ശ്രുതി ചൗധരി എന്നിവര്‍ പരാജയപ്പെട്ടു. മാധവറാവു സിന്ധ്യയുടെ മകനായതുകൊണ്ട് രാഷ്ട്രീയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഗുണയില്‍ നിന്ന് പല തവണ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്‌തെങ്കിലും ഇത്തവണ പരാജയപ്പെട്ടു. ജ്യോതിരാദിത്യയുടെ കസിന്‍ ആയ, പിതൃ സഹോദരിയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ മകനുമായ ദുഷ്യന്ത് (ബിജെപി) ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളായ മേനക ഗാന്ധിയും മകന്‍ ഫിറോസ് ഗാന്ധിയും വീണ്ടും ജയിച്ചു. കുടുംബരാഷ്ട്രീയം, മക്കള്‍ രാഷ്ട്രീയം എല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ എല്ലാ പാര്‍ട്ടികളിലും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.


വായനയ്ക്ക്: 
https://m.tribuneindia.com/article/has-dynastic-politics-really-been-rejected/777837/amp?__twitter_impression=true

ബിജെപിയിലെ ബ്രാഹ്മണാധിപത്യം തുടരുന്നു; ഹിന്ദി ബെല്‍റ്റില്‍ സവര്‍ണജാതിക്കാര്‍ക്ക് മേല്‍ക്കൈ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍