UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി പ്രവർത്തകർ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന വീഡിയോ പുറത്ത്

ബംഗാൾ ജനത ഏറെ ബഹുമാനിക്കുന്ന സാമൂഹ്യപരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അണികൾ തകർത്തത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ അണികൾ അക്രമാസക്തരായി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വാമി വിവേകാനന്ദന്റെ ഭവനത്തില്‍ നിന്നും തുടങ്ങിയ റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും കോളേജില്‍ സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയും ചെയ്തു. അക്രമികൾ കോളജിലേക്ക് കടന്നു ചെല്ലുന്നതിന്റെയും പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബിജെപിക്കാര്‍ ഞങ്ങളുടെ വോട്ട് മോഷ്ടിച്ചു; പരാതിയുമായി ഫരീദാബാദിലെ ദലിത് സ്ത്രീ

ബംഗാൾ ജനത ഏറെ ബഹുമാനിക്കുന്ന സാമൂഹ്യപരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അണികൾ തകർത്തത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമിത് ഷാ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിമ തകർത്തത് തൃണമൂൽ അണികളാണെന്ന് ആരോപണമുന്നയിച്ചിരുന്നു. ‘തൃണമൂല്‍ മല്‍സരിക്കുന്നത് ബംഗാളിലെ 42 സീറ്റുകളില്‍ മാത്രമാണ്. ബിജെപി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മല്‍സരിക്കുന്നുണ്ട്. അതുകൊണ്ട് ബംഗാളില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തൃണമൂലിനാണ്’ അമിത്ഷാ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് സഹതാപ തരംഗമുണ്ടാക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. അവസാന ഘട്ട തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി 300 ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍നിന്ന് മമതാ ബാനര്‍ജിയെ വിലക്കണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ അദ്ദേഹം വിമര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍