UPDATES

ട്രെന്‍ഡിങ്ങ്

ഒരു ‘ബിഗ് ആക്ഷന്‍’ ഒരുങ്ങുന്നു, ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ രഹസ്യമായി മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാരിനോട് ജാഗ്രതയോടെ ഇരിക്കാന്‍ ഇന്‍ലിജന്റസ് ബ്യൂറോയുടെ നിര്‍ദേശം. ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്നും ഐബി പറയുന്നു. പാകിസ്താന്‍ ടീം രാജസ്ഥാന് സമീപമുള്ള ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കടന്നിട്ടുണ്ടെന്നും, ഒരു ‘ബിഗ് ആക്ഷന്‍’ – ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമാബാദില്‍ നിന്ന് ഭീകരരെ വിട്ടിട്ടുണ്ടെന്നുമാണ് ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് – ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തിരിച്ചടിയായി വരുംദിവസങ്ങളില്‍ സിയാല്‍കോട്ട്, ജമ്മു, രാജസ്ഥാന്‍ സെക്ടറുകളില്‍ ‘ബിഗ് ആക്ഷന്‍’ നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് പാകിസ്താന്‍. പദ്ധതിയുടെ ഭാഗമായി രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ പേരെ അയച്ചിട്ടുണ്ട്.

പാകിസ്താന്‍ ഭാഗത്തു നിന്നുള്ള ഈ ‘കടന്നാക്രമണം’ (to avoid any surprise) ഒഴിവാക്കാന്‍ അതിര്‍ത്തി സുരക്ഷാ സേനയ്ക്കും ജമ്മു, രാജസ്ഥാന്‍ മേഖലകളിലെ സൈനികര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൈനികരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണിപ്പെടുത്തിയത്, ജമ്മു കാശ്മീരിലെ ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാരീതിയിലും പ്രതികരിക്കും, എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ആഗോള കൂട്ടായ്മകളും കൂടിയാണ് എന്നാണ്.

ഇന്ത്യ-പാക് യുദ്ധത്തിന്റെ സാധ്യതയെ പറ്റി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ കമര്‍ ജാവേദ് ബജ്വ പറഞ്ഞത് ‘ഏത് പരിധിവരെ പോകാന്‍’ തങ്ങള്‍ തയ്യാറാണ് എന്നാണ്.

‘ഞങ്ങളുടെ കാശ്മീരി സഹോദരന്മാര്‍ക്കായി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണ്. അവസാന ബുള്ളറ്റ്, അവസാന സൈനികര്‍, അവസാന ശ്വാസം വരെ കടമ നിറവേറ്റാന്‍ ഞങ്ങളുണ്ടാകും’ എന്നും ബജ്വ കൂട്ടിച്ചേര്‍ത്തു.

പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍