UPDATES

കാശ്മീർ: ഒമര്‍ അബ്ദുള്ളയുമായും മുഫ്തിയുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി സൂചന, രാഹുലിന്റെ സന്ദര്‍ശനം ഇന്ന്

സംസ്ഥാനത്തെ സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിനായള്ള രാഷ്ട്രീയ ചര്‍ച്ചകൾ പുനഃരാരംഭിക്കുകയാണ് സര്‍ക്കാർ നീക്കത്തിലൂ‍ടെ ലക്ഷ്യമാക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ രൂക്ഷമായ സാഹചര്യങ്ങള്‍ പരിഹരിക്കാൻ രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി നിലവില്‍ കരുതൽ തടങ്കലിൽ കഴിയുന്ന ജമ്മു-കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയുമായും മെഹബൂബ മുഫ്തിയുമായും സര്‍ക്കാര്‍ പ്രതിനിധികൾ ചർച്ച നടത്തിയതായാണ് പുതിയ റിപ്പോർട്ട്.

സംസ്ഥാനത്തെ സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിനായള്ള രാഷ്ട്രീയ ചര്‍ച്ചകൾ പുനഃരാരംഭിക്കുകയാണ് സര്‍ക്കാർ നീക്കത്തിലൂ‍ടെ ലക്ഷ്യമാക്കുന്നത്. കാശ്മീർ താഴ്വരയിലെ പ്രമുഖ പാര്‍ട്ടി നേതാക്കളുമായി അന്വേഷൻ ഏജന്‍സികളിലെ ഉന്നതെ ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയം പ്രതിസന്ധി എന്നും തുടരാനാവില്ല. ഒമറിനും മെഹബൂബയ്ക്കുമുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെ കുറിച്ചുമായിരുന്നു ചർച്ചയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 370ാം വകുപ്പ് റദ്ദാക്കിയതിന് ഒരു ദിവസം മുൻപ് ഓഗസ്റ്റ് 4 മുതൽ ഒമറും മെഹബൂബയും തടങ്കലിലാണ്. ഒമർ നിലവിൽ സര്‍ക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസിലും മെഹബൂബ ശ്രീനഗറിലെ ചാഷ്മെ ഷാഹിയിലുമാണ് കഴിയുന്നത്.

കാശ്മീരിൽ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിജയമായാണ് കണക്കാക്കുന്നത്. എന്നാൽ ഗ്രാമ മുഖ്യൻമാരിലൂടെ സംസ്ഥാനത്തെ ഭരണ സംവിധാനം ഉറപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത സ്വാധീനമുള്ള രണ്ട് പ്രമുഖ പാർട്ടികളുടെ നേതാക്കളെ ദീർഘകാലം തടവിൽ വയ്ക്കുന്നത് പ്രതികൂല അവസ്ഥയുണ്ടാക്കുമെന്നും. ഇവർക്ക് നൽകുന്ന ഇളവുകളിലൂടെ ജനങ്ങൾക്ക് ഇളവ് സംബന്ധിച്ച സന്ദേശം നൽകാനാവുമെന്നുമാണ് കേന്ദ്രത്തിന്റെ നീക്കമെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ജമ്മു കാശ്മീരിലെത്തും. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുവിലെത്തുന്ന രാഹുലിനൊപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളുമുണ്ടാകും.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. തദ്ദേശവാസികളും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗവര്‍ണര്‍ രാഹുലിനെ ജമ്മുവിലേക്ക് ക്ഷണിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം. രാഹുലിന് ജമ്മുവിലെത്താനായി സത്യപാല്‍ മാലിക് എയര്‍ ക്രാഫ്റ്റും വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് അക്രമസാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ രാഹുല്‍ ഗാന്ധി സംശയം ഉന്നയിച്ചപ്പോഴാണ് ഗവര്‍ണര്‍ ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വച്ചത്.

ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അുസരിച്ച് ജമ്മു കാശ്മീരില്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുതാര്യമായി ഇടപെടണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മാലിക് രാഹുലിനെ ജമ്മു കാശ്മീരിലേക്ക് ക്ഷണിച്ചത്. പിറ്റേന്ന് തന്നെ പരസ്യമായി ഈ ക്ഷണം സ്വീകരിച്ച രാഹുല്‍ തനിക്ക് എയര്‍ക്രാഫ്റ്റിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. പകരം ജനങ്ങളെയും സൈനികരെയും സ്വതന്ത്രമായി സന്ദര്‍ശിക്കാനുള്ള അനുമതി മാത്രം തനിക്ക് മതിയെന്നാണ് രാഹുല്‍ പറഞ്ഞത്.

Also Read- വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍