UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപിന്റെ മരുമകൻ ജയ്സാൽമീരിലെത്തിയത് ആരുടെ വിവാഹത്തിൽ പങ്കെടുക്കാൻ?

യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ മരുമകൻ ജേഡ് കുഷ്നർ വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്. തന്റെ സുഹൃത്ത് നിതിൻ സൈഗാളിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഈ സന്ദർശനം. കോറ മാനേജ്മെന്റ് എന്ന, യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ സ്ഥാപക പങ്കാളികളില്‍ ഒരാളാണ് നിതിൻ.

ഹാർവാർഡ് കോളജിലായിരുന്നു നിതിന്റെ പഠനം. ഈ കാലയളവിൽ കുഷ്നറുടെ റൂംമേറ്റായിരുന്നു നിതിൻ. പിന്നീട് ന്യൂയോർക്ക് ഇരുവരും ഒരേ അപ്പാർട്ട്മെന്റിൽ താമസിക്കുയും ചെയ്തിരുന്നു.

നിതിൻ സൈഗാൾ വിവാഹം ചെയ്യുന്നത് വേദിക ഭാസ്കർ എന്ന ബിസിനസ്സുകാരിയെയാണ്. ഇവർ ഇഷാത്വം എന്ന കമ്പനിയുടെ ഉടമയാണിവർ. ആഡംബര ഹോം ഫർണിഷിങ് ബ്രാൻഡാണ് ഇഷാത്വം. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസായി സഞ്ജയ് ഭാസ്കറിന്റെ മകളാണ് വേദിക.

നിതിൻ ജനിച്ചതും വളർന്നതുമെല്ലാം ഇന്ത്യയിലാണ്. മുംബൈയിലെ കതീഡ്രൽ ആൻഡ് ജോൺ കാനൺ സ്കൂളിലായിരുന്നു പഠനം. പിന്നീട് ഹാർവാർഡ് കോളജിൽ നിന്ന് ബിഎയും, ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ നിന്നും എംബിഎയും കരസ്ഥമാക്കി. ഉയർന്ന റാങ്കോടെയായിരുന്നു എംബിഎ പൂർത്തിയാക്കിയത്.

ഭാര്യ ഇവാങ്ക ട്രംപുമൊത്തായിരിക്കും ജേഡ് കുഷ്നർ എത്തുക എന്നാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ച ഇദ്ദേഹം ഒറ്റയ്ക്കാണ് എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍