UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭയിലെ പാര്‍ടി നേതാവെന്ന സ്ഥാനത്തുനിന്നും ശരദ് യാദവിനെ നീക്കി

പൊതുജനതയോട് നിതീഷ് കാണിച്ച വിശ്വാസവഞ്ചന ചരിത്രം മറക്കില്ലെന്ന് വിമത നേതാവ് അന്‍വര്‍ അലി

പാര്‍ടിയില്‍ വിമതസ്വരം ഉയര്‍ത്തിയെന്നാരോപിച്ച് ജെഡിയു നേതാവ് ശരദ് യാദവിനെ രാജ്യസഭാ പാര്‍ടി നേതാവെന്ന ചുമതലയില്‍ നിന്നും പാര്‍ടി അദ്ധ്യക്ഷന്‍ നിതീഷ്‌കുമാര്‍ പുറത്താക്കി. നിതീഷ് കുമാര്‍ ബിഹാറിലെ മഹാസഖ്യം പിരിച്ചുവിട്ട് ബിജെപിയുടെ പിന്തുണ സ്വീകരിച്ച നടപടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. വിമതസ്വരം ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് സൂചിപിച്ചിരുന്നു.

ബിജെപിക്കെതിരായ നീക്കത്തിനായി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പാലര്‍ലിമെന്ററി പാര്‍ടിയില്‍ നിന്നും അന്‍വര്‍ അലി എംപി യെ പുറത്താക്കിയതിന്റെ തൊട്ടടുത്തെ ദിവസമാണ് ശരത് യാദവിനെതിരായ നടപടി. യാദവിനെ മാറ്റിയ വിവരം പുതിയ രാജ്യസഭ ചെയര്‍പേര്‍സണ്‍ വെങ്കയ്യാ നായിഡുവിനെ അറിയിച്ചതായി ജെഡിയും നേതാക്കള്‍ അറിയിച്ചു. ഏഴ് രാജ്യസഭാംഗങ്ങളും രണ്ട് ലോകസഭംഗങ്ങളുമടങ്ങുന്ന പ്രതിനിധിസംഘമാണ് വെങ്കയ്യാനായിഡുവിനു കത്ത് കൈമാറിയത്.

നിതീഷ് കുമാറുമായി നല്ല അടുപ്പമുളള ആര്‍സിപി സിങായിരിക്കും പാര്‍ടിയുടെ അടുത്ത രാജ്യസഭാ പാര്‍ടി നേതാവ്. ശരത് കുമാറിനേയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരേയും പാര്‍ടിയില്‍ നിന്നും പുറത്താക്കുന്ന നടപടി ആഗസറ്റ് 19ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവിലുണ്ടാവുമെന്നാണ് പാര്‍ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ രാഷ്ടീയ നീക്കത്തിനായി യാദവ് സംസ്ഥാനത്തുടനീളം പര്യടനത്തിലാണ്. പൊതുജനതയോട് നിതീഷ് കാണിച്ച വിശ്വാസവഞ്ചന ചരിത്രം മറക്കില്ലെന്ന് വിമത നേതാവ് അന്‍വര്‍ അലി അറിയിച്ചു. നിതീഷ് തന്റെ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ രാജ്യത്തെ ബലിയര്‍പ്പിച്ചുവെന്നും അദ്ദേഹം കുറ്റപെടുത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍