UPDATES

ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധിയിലേക്ക്; ഇന്നും നാളെയും അന്താരാഷ്ട്ര സർവ്വീസുകൾ റദ്ദാക്കി

നേരത്തെ 26 വിമാനങ്ങൾ ജെറ്റ് എയര്‍വേയ്സ് പ്രവർത്തിപ്പിച്ചിരുന്നു.

ജെറ്റ് എയർവേയ്സിന് അന്താരാഷ്ട്ര റൂട്ടുകളിൽ സർവ്വീസ് നടത്താനുള്ള അനുമതി നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കടക്കെണിയിൽ പെട്ടുഴലുന്ന ജെറ്റ് എയർവേയ്സിന് ഇതൊരു വൻ തിരിച്ചടിയാകും.

അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുന്ന 20 വിമാനങ്ങളെങ്കിലും കമ്പനികൾക്ക് ആവശ്യമാണ്. ജെറ്റ് എയർവേയ്സിന് പക്ഷെ, 14 വിമാനങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സർവ്വീസുകൾ നടത്താനുള്ള യോഗ്യത അവർക്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് നേരത്തെ പറഞ്ഞിരുന്നു.

ഇന്നും നാളെയും ജെറ്റ് എയർവേയ്സിന്റെ എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫണ്ടില്ലാത്തതാണ് പ്രശ്നമെന്ന് റിപ്പോർട്ട് പറയുന്നു. ആംസ്റ്റർഡാം, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളും റദ്ദാക്കിയവയിൽ പെടുന്നു.

നേരത്തെ 26 വിമാനങ്ങൾ ജെറ്റ് എയര്‍വേയ്സ് പ്രവർത്തിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍