UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളുടെ ആരോഗ്യം: സൂചികയിൽ‌ കേരളം ഏറ്റവും മുന്നിൽ, തമിഴ്നാട് രണ്ടാമത്, മധ്യപ്രദേശ് ഏറ്റവും പിന്നിൽ

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കേരള സർക്കാർ പുലർത്തുന്ന ജാഗ്രത മാതൃകാപരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ശൈശവാരോഗ്യ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. കുട്ടികളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളം ഒന്നാം സ്ഥാനത്താണെന്ന് വേള്‍ഡ് വിഷൻ ഇന്ത്യ, ഐഎഫ്എംആർ ലീഡ് എന്നീ എൻജിഓകൾ തയ്യാറാക്കിയ സൂചിക പറയുന്നു.

രണ്ടാംസ്ഥാനത്ത് വന്നിരിക്കുന്നതും ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനമാണ്. തമിഴ്നാട്. മൂന്നാംസ്ഥാവനത്ത് ഹിമാചൽ പ്രദേശാണ് വരുന്നത്.

സൂചികയുടെ ഏറ്റവും താഴെ ഇടംപിടിച്ചിരിക്കുന്നത് മധ്യപ്രദേശാണ്. ജാർഖണ്ഡ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഏറ്റവും താഴെയാണ്.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും കേരളം ഏറെ മുന്നിലാണ്. കുട്ടികൾക്ക് മികച്ച കുടിവെള്ളം ലഭ്യമാക്കുന്നതിലും ശുചീകരണ സംവിധാനങ്ങൾ ഏർപ്പാടാക്കുന്നതിലും കേരളം മുന്നിൽ നിൽക്കുന്നു. ഈ പറഞ്ഞവയിലെല്ലാം ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഏറെ പിന്നിൽ നില്‍ക്കുന്നു. പോഷകാഹാരമോ, നല്ല കുടിവെള്ളമോ കുട്ടികൾക്ക് കിട്ടാനില്ല അവിടങ്ങളിൽ. ആവശ്യമായ ഭാരം കുട്ടികളിൽ ഭൂരിഭാഗത്തിനും ഇല്ല. അടിസ്ഥാന വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കുന്നില്ല.

മധ്യപ്രദേശിൽ ഇവയ്ക്കെല്ലാം പുറമെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഏറെ കൂടുതലാണ്. കുട്ടികൾ അക്രമത്തിലേർപ്പെടുന്നതിന്റെയും അളവ് കൂടുതലാണ്.

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കേരള സർക്കാർ പുലർത്തുന്ന ജാഗ്രത മാതൃകാപരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍