UPDATES

ട്രെന്‍ഡിങ്ങ്

സംഘ് വാദ് സെ ആസാദി: ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത്

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഫാഷിസ്റ്റ് ഭീഷണിയെക്കുറിച്ച് ജിഗ്നേഷ് മേവാനി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താതെ ദലിതര്‍ക്ക് മോചനം സാധ്യമാകില്ല എന്ന് ജിഗ്നേഷ് ചൂണ്ടിക്കാട്ടി.

ജിഗ്നേഷ് മേവാനിയുടെ ഉയര്‍ച്ച ഇന്ത്യന്‍ രാഷട്രീയത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ദുര്‍ബലമായിരുന്ന കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ ലക്ഷ്ണങ്ങള്‍ കാട്ടുന്നു. ഭാവിയിലെ വലിയ രാഷ്ട്രീയ സാധ്യതകൡലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഗുജറാത്തില്‍ ബിജെപിക്ക് അടിയുറച്ച പിന്തുണ നല്‍കിവന്നിരുന്ന പട്ടീദാര്‍ സമുദായം എതിരായതോടെ തന്നെ ഈ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. അതേസമയം ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നീ മൂന്ന് യുവ നേതാക്കള്‍ ചേര്‍ന്ന് ഗുജറാത്തിന്റെ രാഷ്ട്രീയമാറ്റത്തിന് മുഖം നല്‍കിയിരിക്കുകയാണ്.

പ്രതിപക്ഷത്തിന്റെ അഭാവം എന്ന പ്രശ്‌നം തീര്‍ന്നിരിക്കുന്നു. പുതിയൊരു പ്രതിപക്ഷം ഉടലെടുത്തിരിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഇതര ഐക്യവും സമവാക്യങ്ങളും രൂപപ്പെടുത്താനായതാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സഹായകമായത്. ബിജെപി സ്ഥാനാര്‍ത്ഥി വിജയ് തക്രവര്‍ത്തിയെ പരാജയപ്പെടുത്തിക്കൊണ്ട് ബാനസ്‌കന്ത ജില്ലയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് ജിഗ്നേഷ് മേവാനി വിജയിച്ചു. ഇത് ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ്.

ഉനയില്‍ ദലിത് യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിക്കൊണ്ടാണ് ജിഗ്നേഷ് മേവാനിയുടെ ഉദയം. ദലിതരുടെ ലോംഗ് മാര്‍ച്ച് എന്നറിയപ്പെട്ട പ്രക്ഷോഭ ജാഥക്ക് ജിഗ്നേഷ് നല്‍കിയ പേര് ആസാദ് കൂച്ച് എന്നാണ്. ആസാദി മുദ്രാവാക്യം സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ജനകീയമാക്കിയത്ഡ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറുമായിരുന്നു. മോദി സര്‍ക്കാരും ആര്‍എസ്എസും ദേശവിരുദ്ധരായി മുദ്ര കുത്തിയ വിദ്യാര്‍ത്ഥികള്‍. ആസാദി മുദ്രാവാക്യം ദലിത് പ്രശ്‌നവുമായി ബന്ധപ്പടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങളിലേയ്ക്കും പ്രസ്ഥാനങ്ങളിലേയ്ക്കും പടരുകയും ചെയ്തു.

ജയ് ഭീം; ജിഗ്നേഷ് മേവാനിയുടെ തീ പാറും പോരാട്ടം ഇനി നിയമസഭയിലേക്കും

വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്ല റാഷിദ്, ഉമര്‍ ഖാലിദ് തുടങ്ങിയവരുമായി അടുത്ത സുഹൃദ്ബന്ധമുണ്ടാക്കി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ആയിരുന്നു ജിഗ്നേഷിന്റെ മറ്റൊരു അടുത്ത സുഹൃത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയൊരു ഇടതുപക്ഷ ധാരയ്ക്ക് രൂപം നല്‍കി. വിദ്യാര്‍ത്ഥിയായിരിക്കെ പ്രമുഖ അഭിഭാഷകന്‍ മുകുള്‍ സിന്‍ഹ ജിഗ്നേഷിന്റെ രാഷ്ട്രീയ നിലപാടുകള്‍ വികസിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. 2002ലെ മുസ്ലീം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അഭിഭാഷകന്‍ എന്നതിന് പുറമെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുകുള്‍ സിന്‍ഹ. അഹമ്മദാബാദ് കേന്ദ്രീകരിച്ച് ന്യൂ സോഷ്യലിസ്റ്റ് മൂവ്‌മെന്റ് എന്നൊരു സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. ജിഗ്നേഷ് മേവാനിയുടെ ഇടതുപക്ഷ ചിന്താഗതികളില്‍ മുകുള്‍ സിന്‍ഹയുടെ സ്വാധീനം നിര്‍ണായകമാണ്. ഇന്ത്യന്‍ ദലിത് ബഹുജന്‍ – ഇടതുപക്ഷ ധാരകളെ കൂട്ടിയിണക്കുന്ന ജിഗ്നേഷ് മേവാനി മറ്റ് ദലിത് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഭൂമി പ്രശ്നം ഏറ്റവും പ്രധാനമായി ഉന്നയിച്ചയാളാണ്.

ആം ആദ്മി പാര്‍ട്ടിയുമായും ജിഗ്നേഷ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഈ ബന്ധം ചൂണ്ടിക്കാട്ടി ഉന സംഭവത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് ചിത്രീകരിക്കാന്‍ ബിജെപി ശ്രമം നടത്തിയതിനെ തുടര്‍ന്ന് എഎപിയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഫാഷിസ്റ്റ് ഭീഷണിയെക്കുറിച്ച് ജിഗ്നേഷ് മേവാനി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താതെ ദലിതര്‍ക്ക് മോചനം സാധ്യമാകില്ല എന്ന് ജിഗ്നേഷ് ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക എന്നത് മാത്രമല്ല വിഷയം. ഇത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുനന്ന തെറ്റായ കാര്യമാണ്. ജിഗ്നേഷ് മേവാനി വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട മനുഷ്യരുടെ പ്രതീക്ഷയായി മാറുകയാണ്.

(സിഎസ്ഡിഎസില്‍ അസിസ്റ്റന്റ് പ്രൊഫസറായ ആദിത്യ നിഗം ദ വയറില്‍ (wire.in) എഴുതിയ ലേഖനത്തില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍