UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിമൂന്ന് വർഷത്തിനു ശേഷം ജെഎൻയു യൂണിയൻ പ്രസിഡണ്ട് സ്ഥാനം തിരിച്ചു പിടിച്ച് എസ്എഫ്ഐ

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എംഡി ഡാനിഷ് ആണ് ഒന്നാമതെത്തിയത്. ഇദ്ദേഹത്തിന് ലഭിച്ചത് 3295 വോട്ടാണ്.

ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ‌ പ്രസിഡണ്ട് സ്ഥാനം തിരിച്ചു പിടിച്ച് എസ്എഫ്ഐ. 2006നു ശേഷം ഇതാദ്യമായാണ് പ്രസിഡണ്ട് സ്ഥാനം എസ്എഫ്ഐക്ക് ലഭിക്കുന്നത്. സെൻട്രൽ പാനലില്‍ വിജയിച്ചത് ഭൂരിഭാഗവും ഇടത് സംഘടനാ സ്ഥാനാർത്ഥികളാണ്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചെത്തിയത് എസ്എഫ്ഐ സ്ഥാനാർത്ഥിയായ ഐഷി ഘോഷ് ആണ്. ഇവർക്ക് 2313 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയത് എബിവിപിയും മൂന്നാം സ്ഥാനം പിടിച്ചത് സ്വത്വവാദ സംഘടനയായ ബാപ്സയുമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സാകേത് മൂൻ ആണ് വിജയിച്ചത്. 3365 വോട്ടുകൾ. ഇദ്ദേഹം ഡിഎസ്എഫ് സ്ഥാനാർത്ഥിയാണ്. രണ്ടാംസ്ഥാനത്തെത്തിയത് എബിവിപിയുടെ ശ്രുതി അഗ്നിഹോത്രിയാണ്. 1335 വോട്ടുകൾ ലഭിച്ചു.

ഐസ സ്ഥാനാർത്ഥിയായ സതീഷ് യാദവാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിച്ചത്. ഇദ്ദേഹത്തിന് 2518 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ ശബരീഷ് പിഎക്ക് 1355 വോട്ടാണ് ലഭിച്ചത്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എംഡി ഡാനിഷ് ആണ് ഒന്നാമതെത്തിയത്. ഇദ്ദേഹത്തിന് ലഭിച്ചത് 3295 വോട്ടാണ്.

2006നു ശേഷം ഇതാദ്യമായാണ് ജെഎൻയുവിൽ എസ്എഫ്ഐയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ജയിക്കുന്നത്. 2008ൽ ലിങ്ദോ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് നടന്നത് 2012ലാണ്. ഇതിൽ ഐസ സ്ഥാനാർത്ഥിയാണ് പ്രസിഡണ്ട് സ്ഥാനത്തേക്കെത്തിയത്. പിന്നീട് തുടർച്ചയായി ഐസ സ്ഥാനാർത്ഥികൾ പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചു വന്നു. 2015-16 തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിലൂടെ ഇടതു സംഘടനകൾ പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുത്തു. ഇദ്ദേഹം എഐഎസ്എഫ് സ്ഥാനാർത്ഥിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍