UPDATES

ട്രെന്‍ഡിങ്ങ്

‘നടന്നത് ജനാധിപത്യത്തിന്റെ കൊലപാതകം’; പ്രതിഷേധവുമായി രാജ്യം, ഞാനാണ് ഗൗരിയെന്നു പ്രഖ്യാപിച്ച് മാധ്യമസമൂഹം

കേരളത്തിലും ശക്തമായ പ്രതിഷേധം

മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ ഗൗരിയെ സ്വവസതിയില്‍ വച്ച് വെടിവച്ചു കൊന്നത്. സംഘപരിവാര്‍-ബിജെപി രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകയായ ഗൗരിയുടെ കൊലപാതകത്തിനു പിന്നില്‍ ഹിന്ദുത്വശക്തകളാണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. ഗൗരിയുടെ കൊലപാതകത്തെ രാജ്യം ഒന്നടങ്കം അപലപിക്കുന്ന കാഴ്ചയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കാണാനാകുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയനുകളുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവും ധര്‍ണകളുമായി തെരുവില്‍ ഇറങ്ങി. വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഇര കൂടി ഉണ്ടായിരിക്കുകയാണ് ഗൗരി ലങ്കേഷിലൂടെയെന്നു പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നു.

ഹിന്ദുത്വശക്തികള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ ഒരു പത്രപ്രവര്‍ത്തകയെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊല്ലുന്നത് തങ്ങളെ ഭയപ്പെടുത്തുകയാണെന്നു ബെംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പ്രതിഷേധശബ്ദമുയരുന്നു.

"</p

അഭിപ്രായഭിന്നതകളോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നാണ് ഗൗരിയുടെ കൊലപാതകം വ്യക്തമാക്കുന്നത്; അഭിഭാഷകനായ ബി ടി വെങ്കിടേഷ് പറഞ്ഞു. ബിജെപി എംപിമാര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരിക്കുവേണ്ടി ഹാജരായത് വെങ്കിടേഷ് ആയിരുന്നു. ബെംഗളൂരുവില്‍ സംഘടപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഉറക്കെ വിളിച്ച പറഞ്ഞുകൊണ്ടിരുന്നത്; ‘ഞാനാണ് ഗൗരി’ എന്നായിരുന്നു.

മാധ്യമപ്രവര്‍ത്തക സമൂഹത്തിന്റെ ഹൃദയത്തില്‍ വീണ തുളയാണ് ഗൗരിയുടെ കൊലപാതകം. നമ്മള്‍ ഇരുളിന്റെ ഹൃദയത്തിലേക്ക് വഴുതി വീഴുകയാണോ? എഡിറ്റര്‍ നളിനി സിംഗ് അഭിപ്രായപ്പെട്ടു.

കേരളത്തിലും മാധ്യമപ്രവര്‍ത്തകര്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ഘടകവും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേസരി സ്മാരകത്തില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് സെക്രട്ടേറിയേറ്റിനു മുന്നിലൂടെ പ്രസ്സ് ക്ലബ്ബില്‍ എത്തി സമാപിച്ചു. മുതിര്‍ന്നവരടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഗൗരി ലക്ഷ്മിയുടെ ചിത്രത്തിനു മുന്നില്‍ പൂക്കളര്‍പ്പിക്കുകയും ദീപം കൊളുത്തുകയും ചെയ്തു. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ പലയിടങ്ങളിലും ഇന്നും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും.

"</p "</p "</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍