UPDATES

വിദേശം

സമിതിയിലേക്കില്ലെന്ന് മോദിയോടും ഖാർഗെയോടും പറഞ്ഞിരുന്നതായി ജസ്റ്റിസ് സിക്രി

ഈ വിഷയത്തിൽ വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സിക്രി നേരത്തെ പറഞ്ഞിരുന്നു

മൂന്നംഗ സെലക്ഷൻ കമ്മറ്റിയിൽ അംഗമാകാൻ താനാഗ്രഹിച്ചിരുന്നില്ലെന്ന് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വോട്ട് ചെയ്തതിന്റെ പേരിൽ വിവാദത്തിലായ ജഡ്ജി ജസ്റ്റിസ് എകെ സിക്രി. മോദിയോടും മല്ലികാര്‍ജുൻ ഖാർഗെയോടും തന്റെ വിസമ്മതം അറിയിച്ചിരുന്നതാണെന്നും സിക്രി തന്നോട് അടുപ്പമുള്ള ചിലരോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സെലക്ഷൻ കമ്മറ്റിയുടേത് ജോലി ഒരു ജഡ്ജി ചെയ്യേണ്ടതല്ലെന്ന തന്റെ വാദമാണ് ഇരുവരെയും സിക്രി അറിയിച്ചത്.

അലോക് വർമയെ നീക്കം ചെയ്യാനുള്ള തീരുമാനം വ്യാപകമായി വിമർശിക്കപ്പെടുന്നതിന്റെ സാഹചര്യത്തിലും, ജഡ്ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിക്ഷിപ്ത താൽപര്യത്തിന് അനുകൂലമായ രീതിയിൽ തീരുമാനമെടുത്തുവെന്നും സൂചിപ്പിക്കുന്ന തരത്തിൽ വാർത്തകൾ വരുന്നതിന്റെ സാഹചര്യത്തിലുമാണ് ഈ പ്രതികരണം. അലോക് വർമയെ നീക്കണമെന്ന് വോട്ടു ചെയ്തത് മോദിയും സിക്രിയുമായിരുന്നു. പ്രതിപക്ഷ പ്രതിനിധി മല്ലികാർജുൻ ഖാർഗെ മാത്രമാണ് ഇതിനെ എതിർത്ത് വോട്ട് ചെയ്തത്.

ഈ വിഷയത്തിൽ വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സിക്രി നേരത്തെ പറഞ്ഞിരുന്നു. ഇനി ഇത്തരം സമിതികളിലേക്ക് ജഡ്ജിമാർ വരാതിരിക്കാൻ ഈ സംഭവം ഒരു കാരണമാകുമെന്നും സിക്രി പറയുന്നു.

പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് സിക്രിക്ക് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണലിൽ പ്രസിഡണ്ട്/മെമ്പർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരാണ് നാമനിർദ്ദേശം ചെയ്തത്. ഇദ്ദേഹത്തെ പരിഗണിച്ചത് സർ‍ക്കാരിലെ ‘ഉന്നതകേന്ദ്ര’മാണെന്ന് റിപ്പോർട്ടുകൾ വരികയും ചെയ്തു. ഇതോടെ അലോക് വർമയെ നീക്കണമെന്ന് സിക്രിയെടുത്ത നിലപാട് സംശയത്തിന്റെ നിഴലിലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍