UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീംകോടതി ജഡ്ജിമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നടക്കുന്നത് അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമം?

രാഷ്ട്രീയസമ്മര്‍ദ്ദം വ്യക്തമാണെന്നും അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമമാണ് ഈ സമ്മര്‍ദ്ദം ലോയയുടെ കുടുംബത്തിന് മേലുണ്ടാക്കിയിരിക്കുന്നതെന്നും സുഹൃത്ത് ബല്‍വന്ത് ജാദവ് പറയുന്നു. മകന്‍ ഒഴികെയുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത് അദ്ഭുതകരമാണ് എന്നും ബല്‍വന്ത് അഭിപ്രായപ്പെട്ടിരുന്നു.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും തനിക്കോ കുടുംബാംഗങ്ങള്‍ക്കോ സംശയമില്ലെന്നും പറഞ്ഞ് ഇന്നലെ മകന്‍ അനൂജ് ലോയ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അനൂജ് സമ്മര്‍ദ്ദത്തിലായിരിക്കാം എന്നും ലോയയുടെ പിതൃസഹോദരന്‍ ശ്രീനിവാസ് ലോയ കാരവാന്‍ മാഗസിനോട് പറഞ്ഞിരിക്കുന്നു. ലോയയുടെ പിതാവും സഹോദരി അനുരാധ ബിയാനിയും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നേരത്തെ കാരവാനോട് പറഞ്ഞിരുന്നു. അനൂജ് സമ്മര്‍ദ്ദത്തിലാണെന്നാണ് ലോയയുടെ സുഹൃത്തും അഭിഭാഷകനുമായ ബല്‍വന്ത് ജാദവും പറയുന്നത്.

രാഷ്ട്രീയസമ്മര്‍ദ്ദം വ്യക്തമാണെന്നും അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമമാണ് ഈ സമ്മര്‍ദ്ദം ലോയയുടെ കുടുംബത്തിന് മേലുണ്ടാക്കിയിരിക്കുന്നതെന്നും ബല്‍വന്ത് ജാദവ് പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതേസമയം സുപ്രീംകോടതിയില്‍ ഇപ്പോളുണ്ടായിരിക്കുന്ന പൊട്ടിത്തെറിയുടെ പ്രധാന കാരണങ്ങളിലൊന്നും ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൈകാര്യം ചെയ്ത രീതിയുമായിരുന്നു. സുപ്രീംകോടതി ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി, ജൂനിയര്‍ ജഡ്ജിമാര്‍ക്ക് കേസ് അലോക്കേറ്റ് ചെയ്യുന്നു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നു എന്നെല്ലാമാണ് നാല് ജഡ്ജിമാരുടെ (ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്) പരാതി. ജസ്റ്റിസ് ലോയ കേസ് ഇതില്‍ പ്രധാനപ്പെട്ടതാണ് എന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു. ഇവരെ പിന്തുണച്ച് വിരമിച്ച നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി പിബി സാവന്ത്, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി എച്ച് സുരേഷ്, മദ്രാസ്‌ ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു എന്നിവരാണ് നാല് ജഡ്ജിമാര്‍ക്ക് പിന്തുണ നല്‍കിയും സുപ്രീംകോടതി വിശ്വാസ്യത വീണ്ടെടുക്കണം എന്ന് ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ലോയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച ആരോപണം വളരെ ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും ജസ്റ്റിസ് എപി ഷാ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

മകന്‍ ഒഴികെയുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത് അദ്ഭുതകരമാണ് എന്നും ബല്‍വന്ത് അഭിപ്രായപ്പെട്ടിരുന്നു. സൊഹ്‌റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുന്നതിനായി പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയ്ക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തതയാണ് നേരത്തെ സഹോദരി അനുരാധ ബിയാനി ആരോപിച്ചത്. ലോയ അനുഭവിച്ചിരുന്ന സമ്മര്‍ദ്ദങ്ങളെപ്പറ്റി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈകാരിക വിക്ഷോഭത്തിന്‍റെ ഭാഗമുണ്ടായ തോന്നലുകളും സംശയങ്ങളുമാണ് നേരത്തെ തനിക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടായിരുന്നത് എന്നും ഇപ്പോള്‍ അതെല്ലാം മാറിയതായും അനൂജ് ലോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തൊക്കെ ആയിരുന്നു ആ സംശയങ്ങള്‍ എന്നും അവ എങ്ങനെ മാറി എന്നും അനൂജ് ലോയ വ്യക്തമാക്കിയിട്ടില്ല.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പിതൃസഹോദരന്‍; മകന്‍ അനൂജ് സമ്മര്‍ദ്ദത്തിലാണ്

അഭിഭാഷകന്‍ അമീത് നായിക്കിന്റെ നിയന്ത്രണത്തിലായിരുന്നു ഇന്നലത്തെ വാര്‍ത്താസമ്മേളനം. പിതാവിന്‍റെ മരണത്തില്‍ അന്വേഷണം വേണ്ട എന്നാണോ കരുതുന്നത് എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് താനല്ലെന്നും തനിക്ക് അദ്ദേഹത്തിന്‍റെ മരണത്തില്‍ സംശയങ്ങള്‍ ഇല്ലെന്നുമാണ് അനൂജ് മറുപടി പറഞ്ഞത്. അനൂജിന്‍റെ ശരീരഭാഷയില്‍ അസ്വസ്ഥതയും ഭയവും പ്രകടമായിരുന്നു. അനൂജും അഭിഭാഷകനും പിന്നെ ലോയയുടെ സഹപ്രവര്‍ത്തകന്‍ എന്ന് പറയുന്ന മുന്‍ ജഡ്ജിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഇതില്‍ പ്രധാനപ്പെട്ട കേസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. സുപ്രീംകോടിയിലെ 25 ജഡ്ജിമാരില്‍ സീനിയോറിറ്റിയില്‍ പത്താം സ്ഥാനത്ത് വരുന്ന അരുണ്‍ മിശ്രയ്ക്കാണ് ചീഫ് ജസ്റ്റിസ് ഈ കേസ് അലോക്കേറ്റ് ചെയ്തത്. അരുണ്‍ മിശ്രയ്ക്ക് ബിജെപി ബന്ധമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള ഗുരുതരമായ ആരോപണമാണ് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലയാണ് ഹര്‍ജിക്കാരിലൊരാള്‍. ഹര്‍ജി പിന്‍വലിക്കാന്‍ ദുഷ്യന്ത് ദാവെ തന്നോട് ആവശ്യപ്പെട്ടെന്ന് പൂനാവാല ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പൂനാവാല അമിത് ഷായുടെ ആളാണെന്നും ജഡ്ജി അരുണ്‍ മിശ്രയും ബിജെപിയുടെ സ്വന്തം ആളാണെന്നുമാണ് ദുഷ്യന്ത് ദാവെ ഇതിനോട് പ്രതികരിച്ചിരിക്കുന്നതെന്ന് ബാര്‍ ആന്‍ഡ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാന്‍ പൂനാവാല ഇതിന് സമ്മതിച്ചില്ല. ദുഷ്യന്ത് ദാവെ ഈ കേസില്‍ ഹാജരാകാന്‍ വിസമ്മതിക്കുകയും ചെയ്തു. അഡ്വക്ക്റ്റ് വരീന്ദര്‍ കുമാര്‍ ശര്‍മയാണ് പൂനാവാലയ്ക്ക് വേണ്ടി ഈ കേസില്‍ ഹാജരായത്.

അരുണ്‍ മിശ്രയുടെ ബഞ്ചിന് മുന്നിലാണ് കേസ് വരുന്നത് എന്നതുകൊണ്ടാണ് പിന്മാറാന്‍ ദാവെ, പൂനാവാലയോട് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് നാല് ജഡ്ജിമാര്‍ രംഗത്തെത്തിയ ദിവസം ഈ കേസ് പരിഗണിച്ച അരുണ്‍ മിശ്രയുടെ ബഞ്ച് വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു. നാളെ വീണ്ടും ഹര്‍ജിയില്‍ അരുണ്‍ മിശ്രയുടെ ബഞ്ച് വാദം കേള്‍ക്കും. 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ, നാഗ്പൂരില്‍ വച്ച് മരിക്കുന്നത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് തലേദിവസം അദ്ദേഹം ഇവിടെ എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു കുടുംബത്തെ ധരിപ്പിച്ചിരുന്നത്. 2014 ഡിസംബര്‍ 30ന് ലോയയ്ക്ക് ശേഷം ഈ കേസ് ഏറ്റെടുത്ത ജഡ്ജി എംബി ഗോസാവി അമിത് ഷായെ വെറുതെ വിട്ടു.

ജസ്റ്റിസ് ഷായുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

അമിത് ഷാ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി മരിച്ചതെങ്ങനെ? അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍