UPDATES

വിശകലനം

മൂന്നാം മുന്നണിക്ക് പിന്തുണ ചോദിച്ച് ചെന്ന ചന്ദ്രശേഖര്‍ റാവുവിനോട് സ്റ്റാലിന്‍ പറഞ്ഞു: കോണ്‍ഗ്രസിനെ പിന്തുണക്കൂ; റാവു വഴങ്ങി

വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തയ്യാറാണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുന്ന സംവിധാനം – ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക കക്ഷി ബിജെപി വിരുദ്ധ ഫെഡറല്‍ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കണം എന്ന ആവശ്യവുമായി തന്നെ വന്നുകണ്ട തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞത് കോണ്‍ഗ്രസിനെ പിന്തുണക്കൂ എന്നാണ്. ബിജെപി സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വരാന്‍ പാടില്ല എന്ന നിലപാട് വ്യക്തമാക്കിയ ഡിഎംകെ മൂന്നാം മുന്നണിക്ക് സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല എന്ന് മുന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിച്ചു. താന്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണക്കുന്നു എന്ന് സ്റ്റാലിന്‍ കെസിആറിനോട് വിശദീകരിച്ചു.

ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കണം എന്നാണ് സ്റ്റാലിനോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബി ടീം എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന ടിആര്‍എസിനേയും മൂന്നാം മുന്നണിയുടെ ഒരേയൊരു സജീവ വക്താവായ ചന്ദ്രശേഖര്‍ റാവുവിനും വലിയ ക്ഷീണമാണ് സ്റ്റാലിന്റെ പ്രതികരണം ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ ഉപതിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി, ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവുവിനെ കാണാനാകില്ല എന്ന് സ്റ്റാലിന്റെ ഓഫീസ് അറിയിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് വീണ്ടും അധികാരത്തില്‍ വരാന്‍ പാടില്ല എന്നാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത് എന്ന് ഡിഎംകെ, ടിആര്‍എസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ പരിഗണന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനാണ് എന്നും ഫെഡറല്‍ മുന്നണിക്കല്ല എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് ആദ്യം പറഞ്ഞ യുപിഎ ഘടകകക്ഷി നേതാവ് എംകെ സ്റ്റാലിനാണ്. സ്റ്റാലിന്‍ പറഞ്ഞ കാര്യങ്ങളില്‍ കെസിആറിന് എതിര്‍പ്പൊന്നുമില്ലെന്നും അതേസമയം കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുന്ന പ്രാദേശിക കക്ഷികളുടെ മുന്നണി സര്‍ക്കാരിന്റെ സാധ്യതയും പരിഗണിക്കണമെന്ന് കെസിആര്‍ ആവശ്യപ്പെട്ടു.

മോദിയും അമിത് ഷായും അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. ഇതിന് വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തയ്യാറാണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുന്ന സംവിധാനം. കോണ്‍ഗ്രസ് ഇതര മുന്നണിക്ക് വേണ്ടി ശ്രമിച്ചിരുന്ന കെസിആര്‍ വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കും എന്ന നിലപാടിലേയ്‌ക്കെത്തി എന്നത് ശ്രദ്ധേയമാണ്. ബിജെപിക്കൊപ്പം പോയാല്‍ തെലങ്കാനയിലെ ന്യൂനപക്ഷത്തിന്റെ പ്രത്യേകിച്ച മുസ്ലീം സമുദായത്തിന്റെ ശക്തമായ പിന്തുണ ടിആര്‍എസിന് നഷ്ടമാകും എന്ന ആശങ്ക ചന്ദ്രശേഖര്‍ റാവുവിനുണ്ട്.

മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍