UPDATES

ഇന്ത്യ

കമല്‍നാഥോ, ദിഗ്‌വിജയ് സിംഗോ? ആരാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്‌?

എല്ലാ ജില്ലകളിലും കോര്‍ഡിനേഷന്‍ കമ്മിറ്റികളില്‍ ദിഗ് വിജയ് സിംഗ് തന്റെ ആളുകളെ കുത്തിത്തിരുകിയിരിക്കുകയാണ്. കമല്‍നാഥ് ആണെങ്കില്‍ ഇത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇത്തവണ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതില്‍ പിടിച്ചാണ് ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ. രണ്ട് മാസം മുമ്പ് കമല്‍നാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചപ്പോള്‍ പാര്‍ട്ടിയില്‍ എല്ലാവരുടേയും അംഗീകാരം തീരുമാനത്തിനുണ്ടായിരുന്നു. കമല്‍നാഥിന്റെ സംഘടനയെ നയിക്കാനുള്ള കരുത്ത് വിഭാഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ സഹായകമാകും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസുകാരുടെ പ്രതീക്ഷകള്‍ താളം തെറ്റുകയാണ് എന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിംഗ് പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതാണെന്നും പറയുന്നു. കമല്‍നാഥിനെ മുന്നില്‍ നിര്‍ത്തി ദിഗ് വിജയ് സിംഗ് കളിക്കുകയാണ് എന്ന് പാര്‍ട്ടിയിലെ എതിരാളികള്‍ ആരോപിക്കുന്നു.

എല്ലാ ജില്ലകളിലും കോര്‍ഡിനേഷന്‍ കമ്മിറ്റികളില്‍ ദിഗ് വിജയ് സിംഗ് തന്റെ ആളുകളെ കുത്തിത്തിരുകിയിരിക്കുകയാണ്. കമല്‍നാഥ് ആണെങ്കില്‍ ഇത് ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്നത്. 2003ല്‍ ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. തിരിച്ചുവരാനുള്ള പാര്‍ട്ടിയുടെ സാധ്യതകളെ ദിഗ് വിജയ് സിംഗിന്റെ ഇടപെടലുകള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്നെല്ലാം ദിഗ് വിജയ് സിംഗ് പറയുന്നുണ്ടെങ്കിലും ലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെയെന്നാണ് എതിരാളികള്‍ കരുതുന്നത്.

കമല്‍നാഥിന് ദിഗ്‌വിജയ് സിംഗിനോടുള്ള വിധേയത്വത്തില്‍ അദ്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യം ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനായിരുന്നു. എന്നാല്‍ സിന്ധ്യയെ മറികടന്ന് കമല്‍നാഥിനെ കൊണ്ടുവരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായത് ദിഗ് വിജയ് സിംഗിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. ദിഗ് വിജയ് സിംഗ് വിചാരിച്ചാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കാനാകുമെന്ന് നേതൃത്വത്തിനറിയാം. തന്റെ മണ്ഡലമായ ചിന്ദ്വാരയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പിന്തുണ ലോക് സഭ എംപിയായ കമല്‍നാഥിനുണ്ട്. എന്നാല്‍ ദിഗ് വിജയ് സിംഗിനുള്ള പോലുള്ള ബന്ധം കമല്‍നാഥിന് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടോ എന്ന കാര്യം സംശയമാണ്. കോണ്‍ഗ്രസിലെ ശക്തമായ ഭിന്നതകളും സംഘര്‍ഷങ്ങളും മുതലെടുത്ത് തുടര്‍ച്ചയായി നാലാം തവണയും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അമിത് ഷായെ കണ്ടതിന്റെ പിറ്റേദിവസം നാല് ബംഗാളി കുടുംബങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിതീഷിന് മുന്നില്‍ തേജസ്വി അടച്ചിരിക്കുന്ന വാതില്‍ ലാലു തുറക്കുമോ?

ബിഹാറില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് തേജസ്വി യാദവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍