കർണാടക ഇടക്കാല തെരഞ്ഞെടുപ്പിൽ ബല്ലാരി ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ്സിന് മുന്നേറ്റം. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബല്ലാരിയിൽ കോൺഗ്രസ്സ് മുന്നിട്ടു നിൽക്കുന്നത്. ഇവിടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. വിഎസ് ഉഗ്രപ്പയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി.
ശിവമോഗ്ഗ ലോകസഭാ മണ്ഡലത്തിൽ ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. ഇവിടം ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ളതാണ്. മുൻ മുഖ്യമന്ത്രി യോദ്യൂരപ്പയുടെ മണ്ഡലമാണിത്. ഇവിടെ 28,000 വോട്ടിന്റെ ലീഡുണ്ട്. ഈ മണ്ഡലത്തിലെ മുൻകാല ലീഡുകൾ വെച്ചു നോക്കുമ്പോൾ ബിജെപി മോശം പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് കാണാം. യെദ്യൂരപ്പയുടെ മകനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.
മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥിക്ക് 1 ലക്ഷത്തിലധികം വോട്ടിന്റെ ലീഡുണ്ട്.
രണ്ട് അസംബ്ലി സീറ്റുകളിലും ജെഡിഎസ്-കോൺഗ്രസ്സ് സഖ്യമാണ് മുന്നേറുന്നത്. രാമനഗരയിൽ ജെഡിഎസ് സ്ഥാനാർത്ഥിയാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ജാംഖണ്ഡി മണ്ഡലത്തിൽ മുന്നേറുന്നത്. ഇവിടങ്ങളിൽ ഭരണകക്ഷിയുടെ സഖ്യം വിജയം ഉറപ്പിച്ചു കഴിഞ്ഞു.