UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി കനത്ത പരാജയത്തിലേക്ക്; മോദിയുടെ ‘നെഗറ്റീവ് പൊളിറ്റിക്സിനെ’ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ്സ്

കർണാടക ഉപതെരഞ്ഞെടുപ്പുകളിൽ നാല് സീറ്റുകളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞ കോൺഗ്രസ്സ്-ജെഡിയു സഖ്യത്തിന്റെ നേതാക്കൾ വോട്ടർമാരോട് നന്ദി അറിയിച്ചു. ബിജെപിയുടെ ‘നെഗറ്റീവ് പൊളിറ്റിക്സിനെ’ ജനങ്ങൾ തള്ളിക്കളഞ്ഞതായി കർണാടക പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. മോദി സർക്കാരിന്റെ പരാജയം കൂടി പ്രതിഫലിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനോന്മുഖമായ ജെഡിഎസ്-കോൺഗ്രസ്സ് സർക്കാരിനെ പിന്തുണച്ചതിന് നന്ദി അറിയിച്ച് ജനതാദൾ സെക്യൂലർ ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവെഗൗഡ രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രയത്നിക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍