UPDATES

ട്രെന്‍ഡിങ്ങ്

കർണാടകം: വ്യാഴാഴ്ച വോട്ടെടുപ്പ്; എതിർപ്പുമായി ബിജെപി

മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കിയത്.

കര്‍ണാടകത്തില്‍ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. കാര്യോപദേശകസമിതിയുടെ നിര്‍ദ്ദേശപ്രകാരം സ്പീക്കരുടേതാണ് തീരുമാനം. സ്പീക്കറുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തി. ബഹളത്തെത്തുടര്‍ന്ന് നിയമസഭ കൗണ്‍സില്‍ ഇന്നത്തേക്ക് പിരിഞ്ഞു.

മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കിയത്. മന്ത്രിമാർ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ സഭ ചേരുമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ചോദ്യം. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി അംഗീകരിക്കാതെ സഭാ നടപടികൾ നടത്താൻ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി.

അതേസമയം, വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് മുംബൈയ്ക്ക് തിരിക്കും. ഗുലാംനബി ആസാദും മല്ലികാർജുൻ ഖാർഗെയും എച്ച്ഡി ദേവഗൗഡയുമാണ് മുംബൈക്ക് പോകുന്നത്. അതേ സമയം സുരക്ഷതേടി വിമത എംഎൽഎമാർ പൊലീസിനെ സമീപിച്ചു.

ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവരില്‍നിന്നും ഭീഷണിയുണ്ടെന്നും കാണിച്ച് 14 വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ മുംബൈ പൊവായ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കി. ഇതോടെ കോണ്‍ഗ്രസിന്റെ അനുനയം ശ്രമം പ്രതിസന്ധിയിലായിരിക്കയാണ്. നേതാക്കളെ ഹോട്ടലിലേക്ക് വിടരുതെന്നാണ് ഇവരുടെ ആവശ്യം.

രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച എംടിബി നാഗരാജ് വാക്ക് മാറ്റി മുംബൈയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതീക്ഷകള്‍ അവതാളത്തിലായത്. വിശ്വാസ വോട്ട് തേടാന്‍ ഒരുക്കമാണെന്നും അത് ഉടന്‍ വേണമെന്നുമായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടത്. ഡികെ ശിവകുമാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് നാഗരാജ് രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആ ഉറപ്പിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുളളൂ. കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ കെടുത്തി നാഗരാജ് വിമതരോടൊപ്പം കൂടാന്‍ മുംബൈയിലേക്ക് പറന്നു. കോണ്‍ഗ്രസ നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഗുലാം നബി ആസാദ് അടക്കം ഒരു കോണ്‍ഗ്രസ് നേതാക്കളെയും കാണാനില്ലെന്നും അവരില്‍നിന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് പൊലീസിന് കത്തു നല്‍കയിവരില്‍ നാഗരാജും ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍