അടൽ ബിഹാരി വാജ്പേയി, ജ്യോതി ബസു, എൽകെ അദ്വാനി, സോംനാഥ് ചാറ്റർജി, ജ്യോര്‍ജ് ഫെർണാണ്ടസ് തുടങ്ങിയ നാമങ്ങൾക്കൊപ്പമാണ് കർണാടക സ്പീക്കർ എസ് ജയ്പാൽ റെഡ്ഢിയെ കാണുന്നത്.
ഇന്ന് അന്തരിച്ച തന്റെ രാഷ്ട്രീയഗുരു എസ് ജയ്പാൽ റെഡ്ഢിയെ ഓർക്കവെ പൊട്ടിക്കരഞ്ഞ് കർണാടക സ്പീക്കർ കെആർ രമേഷ് കുമാർ. ജയ്പാൽ റെഡ്ഢി തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ളയാളായിരുന്നുവെന്നും 1980കൾ മുതൽക്കേ തങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
എസ് ജയ്പാൽ റെഡ്ഢി എക്കാലത്തും തകർക്കാനാകാത്ത ധാര്‍മികബോധം സൂക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം മഹാരഥന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടൽ ബിഹാരി വാജ്പേയി, ജ്യോതി ബസു, എൽകെ അദ്വാനി, സോംനാഥ് ചാറ്റർജി, ജ്യോര്‍ജ് ഫെർണാണ്ടസ് തുടങ്ങിയ നാമങ്ങൾക്കൊപ്പമാണ് കർണാടക സ്പീക്കർ എസ് ജയ്പാൽ റെഡ്ഢിയെ കാണുന്നത്.
ഇന്ന് പുലര്‍ച്ചെ 1.28ന് ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോഎന്ടറോളജിയിലാണ് ജയ്പാൽ റെഡ്ഢി അന്ത്യശ്വാസം വലിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
നാല് തവണ ആന്ധ്രപ്രദേശ് നിയമസഭാംഗമായിട്ടുണ്ട് ജയ്പാൽ റെഡ്ഢി. അഞ്ച് തവണ ആന്ധ്രയില്‍ നിന്ന് ലോക്സഭ അംഗം. രണ്ട് തവണ രാജ്യസഭ എംപി. 2004 മുതല്‍ 2014 വരെയുള്ള ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ്, പെട്രോളിയം വകുപ്പുകളും ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പുകളും ജയ്പാല് റെഡ്ഡി കൈകാര്യം ചെയ്തു. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച ദേശീയ വക്താക്കളിലൊരാളായാണ് ജയ്പാല് റെഡ്ഡി വിലയിരുത്തപ്പെടുന്നത്.
1942 ജനുവരി 16ന് ഹൈദരാബാദിലെ മെഹബൂബ് നഗര്‍ ജില്ലയില്‍ മദ്ഗൂലിലാണ് ജയ്പാല് റെഡ്ഡിയുടെ ജനനം. 18ാം മാസം മുതല്‍ പോളിയോ ബാധിതനായിരുന്ന റെഡ്ഡി കുട്ടിക്കാലത്ത് ക്രച്ചസിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. പിന്നീട് പോളിയോവിമുക്തി നേടി. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 1969ല്‍ കല്വാകുര്ത്തിയില് നിന്ന് ആദ്യമായി ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984 വരെ എംഎല്‍എയായി തുടര്‍ന്നു.