UPDATES

വീഡിയോ

‘അയ്യാവുക്ക് അരസുമരിയാദൈ’ കൊടുത്ത കരുണാനിധി; മറീന ബിച്ച് തർക്കത്തിനിടെ ഓര്‍ക്കേണ്ട സംഭവം (വീഡിയോ)

“അയ്യാവിന് ഔദ്യോഗിക ബഹുമതി നൽകിയതിന്റെ പേരിൽ കരുണാനിധി സർക്കാരിനെ പിരിച്ചുവിട്ടാൽ അതിലും വലിയൊരു പെരുമ എനിക്ക് വരാനില്ല.”

1973 ഡിസംബർ 24ന് പെരിയാർ ഇവി രാമസ്വാമി മരണപ്പെട്ടപ്പോൾ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യണമെന്ന് അന്നത്തെ കരുണാനിധി സര്‍ക്കാർ തീരുമാനിച്ചു. സർക്കാരിൽ ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കാതിരുന്ന ഒരാൾക്ക് മരണാനന്തരം ഔദ്യോഗിക ബഹുമതി നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് അന്നത്തെ ചീഫ് സെക്രട്ടറി കരുണാനിധിയെ അറിയിച്ചു.

ഇത്തരത്തിൽ ഔദ്യോഗിക ബഹുമതി നൽകിയാൽ കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാൻ വകുപ്പുണ്ടെന്ന വാദത്തെ കരുണാനിധി ഖണ്ഡിച്ചത് ഇങ്ങനെയാണ്: ‘എന്തു നടപടിയെടുക്കും? സർക്കാരിനെ പിരിച്ചുവിടുമോ? അയ്യാവിന് ഔദ്യോഗിക ബഹുമതി നൽകിയതിന്റെ പേരിൽ കരുണാനിധി സർക്കാരിനെ പിരിച്ചുവിട്ടാൽ അതിലും വലിയൊരു പെരുമ എനിക്ക് വരാനില്ല.’

മറീന ബിച്ചിൽ അടക്കം ചെയ്യപ്പെടാൻ എന്തുകൊണ്ടും യോഗ്യത കരുണാനിധിക്കുണ്ടെന്ന് എല്ലാവർക്കുമറിയാം. ബീച്ചിൽ അടക്കം ചെയ്യപ്പെടുന്ന അവസാനത്തെയാള്‍ കരുണാനിധിയെന്ന് എഐഎഡിഎംകെ സർക്കാരിന് തീരുമാനിക്കാവുന്നതേയുള്ളൂ. എന്നാൽ, അത്തരം ‘അരസു മരിയാദൈ’കൾ കരുണാനിധിക്ക് കിട്ടേണ്ടതില്ലെന്ന് രാഷ്ട്രീയവികാസം പ്രാപിച്ചിട്ടില്ലാത്തവർ കരുതുകയാണെങ്കിൽ മറ്റെന്തു ചെയ്യാനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍