കഴിഞ്ഞയാഴ്ചയിലാണ് ശ്വാസനാള ശസ്ത്രക്രിയ നടന്നത്.
ഡിഎംകെ പ്രസിഡണ്ടും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ കലൈഞ്ജർ കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ ക്ഷയം വന്നതായി കാവേരി ഹോസ്പിറ്റൽ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിൻ.
യൂറിനറി ഇൻഫക്ഷന്‍ മൂലമുള്ള പനിയാണ് കരുണാനിധിക്ക് ഇപ്പോഴുള്ളത്. ഇതിനുള്ള ചികിത്സ നൽകിവരികയാണ്. ശ്വാസനാള ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആന്റിബയോട്ടിക്കുകളാകാം ഈ ഇൻഫക്ഷന് കാരണമായിരിക്കുക. ഈ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.
കരുണാനിധി ഗുരുതരാവസ്ഥയിലാണെന്നും മറ്റുമുള്ള വാർത്തകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി മകനും ഡിഎംകെ വർക്കിങ് പ്രസിഡണ്ടുമായ എംകെ സ്റ്റാലിൻ രംഗത്തു വന്നിരുന്നു.
കഴിഞ്ഞയാഴ്ചയിലാണ് ശ്വാസനാള ശസ്ത്രക്രിയ നടന്നത്. ആശുപത്രിയിൽ നിന്നും വിട്ടതിനു ശേഷമാണ് പനി തുടങ്ങിയത്.