UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസറഗോഡ് 97.68 % ഭൂഗർഭജലവും തീർന്നെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം; കാരണം അശാസ്ത്രീയമായ കാര്‍ഷിക ജലസേചനം?

കമുകിന്‍ തോട്ടങ്ങളിലാണ് അമിതമായ ജലോപയോഗം നടക്കുന്നത്.

കാസറഗോഡ് ബ്ലോക്കില്‍ 97.68 % ഭൂഗർഭജലവും തീർന്നതായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ 2017ലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. വര്‍ഷം ചെല്ലുന്തോറും ഭൂഗര്‍ഭജലത്തില്‍ ഗുരുതരമായ തോതില്‍ കുറവ് വരുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2013ല്‍ 90.52ല്‍ നിന്നിരുന്നതില്‍ നിന്നാണ് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ മേഖലകളെല്ലാം സെമി ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് പെടുന്നത്. മഞ്ചേശ്വരത്ത് 83.92 ശതമാനമാണ് ഭൂഗര്‍ഭജലനില. കാറഡുക്കയില്‍ 82.03 ശതമാനവും, കാഞ്ഞങ്ങാട് 77.67 ശതമാനവുമാണ് ഭൂഗര്‍ഭജലത്തിന്റെ ഇപ്പോഴത്തെ നില.

ഹരിത ഫിനാന്‍സില്‍ വായ്പയ്ക്കായി നിക്ഷേപിച്ചത് നെടുങ്കണ്ടം പഞ്ചായത്തിലെ അഞ്ച് വനിത മെംബര്‍മാര്‍; രാജ് കുമാര്‍ ‘റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍’, ‘ക്യാന്‍സര്‍ രോഗി’

2005ല്‍ കാസറഗോഡ്, കോഴിക്കോട്, ചിറ്റൂര്‍, അതിയന്നൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ ബ്ലോക്കുകളെയായിരുന്നു അമിത ജലചൂഷണം നടക്കുന്ന മേഖലയായി (Over Exploited) പരിഗണിച്ചിരുന്നത്. ഈ തോതുകള്‍ കൂടി അതീവഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

നീലേശ്വരം, പരപ്പ ബ്ലോക്കുകൾ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005–ൽ 57.57 % , 55.34% എന്നിങ്ങനെ നിന്നിരുന്ന ഭൂഗര്‍ഭജലനില 2017ൽ 69.52, 66.97 ശതമാനമായി ഉയർന്നു. ഇവിടങ്ങളെല്ലാം ഇപ്പോള്‍ സെമി ക്രിട്ടിക്കല്‍ നിലയിലെത്തിയിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനമാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കമുകിന്‍ തോട്ടങ്ങളിലാണ് അമിതമായ ജലോപയോഗം നടക്കുന്നത്. മഴവെള്ളം പരമാവധി ഭൂമിക്കടിയിലേക്ക് ഇറക്കിവിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ല സമീപഭാവിയില്‍ വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍