UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരി പണ്ഡിറ്റുകൾ ഹൂസ്റ്റണിൽ നരേന്ദ്രമോദിയെ കണ്ടു; ‘7 ലക്ഷം പണ്ഡിറ്റുകളുടെ നന്ദി’ അറിയിച്ചു

പ്രതിനിധി സംഘത്തോടൊപ്പം മോദി ഒരു സംസ്കൃതശ്ലോകം ചൊല്ലാനും കൂടി.

ഹൂസ്റ്റണിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎസ്സിലെ കാശ്മീരി പണ്ഡിറ്റുകൾ സന്ദർശിച്ചു. കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്യുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. സർക്കാരിനോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രതിനിധി സംഘം മോദിയെ അറിയിച്ചു.

കാശ്മീരിലേക്ക് പണ്ഡിറ്റുകൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രതിനിധി സംഘം ഒരു മെമ്മോറാണ്ടത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രതിനിധി സംഘത്തിലുള്ളവർ വളരെ വൈകാരികമായാണ് മോദിയുമായി സംഭാഷണത്തിലേർപ്പെടുന്നതെന്ന് പുറത്തുവന്ന വീഡിയോകൾ വ്യക്തമാക്കുന്നു. ചിലർ അദ്ദേഹത്തിന്റെ കൈകളിൽ മുത്തമിടുന്നതും കാണാം.

‘പുതിയൊരു കാശ്മീർ നമുക്കുണ്ടാക്കണ’മെന്ന് മോദി തങ്ങളോട് പറഞ്ഞതായി ഈ പ്രതിനിധി സംഘം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങളുടെ മെമ്മോറാണ്ടം മോദി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി.

പ്രതിനിധി സംഘത്തോടൊപ്പം മോദി ഒരു സംസ്കൃതശ്ലോകം ചൊല്ലാനും കൂടി. “നമസ്തേ ശാരദാദേവി കാശ്മീരാ പുര വാസിനീ” (കാശ്മീരപുരത്തിൽ വസിക്കുന്ന ശാരദാദേവിക്ക് വന്ദനം) എന്നു തുടങ്ങുന്ന ശ്ലോകമാണ് ചൊല്ലിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍