UPDATES

“കെസി വേണുഗോപാല്‍ കോമാളി” എന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്‌ റോഷന്‍ ബെയ്ഗ്‌

കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ രൂക്ഷമായ ഭിന്നതയും തമ്മിലടിയും. ആകെയുള്ള 28ല്‍ ബിജെപി ഏറ്റവും കുറഞ്ഞത് 20 സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. സംഘടനാകാര്യ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ കോമാളിയാണെന്നും പിസിസി പ്രസിഡന്‍റ്‍ ദിനേഷ് ഗുണ്ടുറാവു ആണ് സംസ്ഥാനത്തെ നിലവിലെ പ്രശ്‍നങ്ങള്‍ക്ക് കാരണമെന്നും ബെയ്‍ഗ്‍ കുറ്റപ്പെടുത്തി. എക്സിറ്റ് പോളുകളെ വിശ്വാസമില്ലെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്.

ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത് എന്നാണ് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്‍ഗ്‍ ആരോപിച്ചു. ക്രിസ്ത്യാനികള്‍ക്ക് ഒരു സീറ്റ് പോലും കൊടുത്തില്ല. ഒരു സീറ്റില്‍ മാത്രമാണ് മുസ്ലീം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയതെന്നും ഇത് തിരിച്ചടിയാകുമെന്നും ആവശ്യമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കണമെന്നും റോഷന്‍ ബെയ്‍ഗ്‍ പറഞ്ഞു. ബംഗളൂരു സെന്‍ട്രലില്‍ നിന്ന് ബെയ്‍ഗ്‍ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ രോഷമാണ് റോഷന്‍ ബെയ്ഗ് പ്രകടിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

റോഷന്‍ ബെയ്ഗ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര ഒഴിഞ്ഞുമാറിയപ്പോള്‍ റോഷന്‍ ബെയ്ഗില്‍ നിന്ന് വിശദീകരണം തേടുമെന്ന് നടപടിയുണ്ടാകുമെന്നും ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. ഇത് തികഞ്ഞെ അവസരവാദമാണ്. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് – ഗുണ്ടുറാവു ചോദിച്ചു.

ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍