UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രാദേശിക കക്ഷികളുടെ മൂന്നാംമുന്നണി: നേതാക്കളെ കാണാൻ വിമാനം ചാർട്ടർ ചെയ്ത് കെസിആർ

തെലങ്കാന രാഷ്ട്രസമിതിയാണ് കെസിആറിനു വേണ്ടി വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. കെസിആർ തന്റെ യാത്രക്കിടയിൽ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കും.

പ്രാദേശിക പാർട്ടികളുടെ നേതാക്കളുമായി കോൺഗ്രസ്സിതര മൂന്നാംബദൽ എന്ന തന്റെ ആശയം ചർച്ച ചെയ്യാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഒരു യാത്രാപദ്ധതി തയ്യാറാക്കുന്നു. വിവിധ നേതാക്കളെ നേരിൽച്ചെന്ന് കാണാനായി ഒരു വിമാനം ചാർട്ടർ ചെയ്തു കഴിഞ്ഞതായി വിവരമുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ്സാണ് പ്രധാന എതിരാളിയെന്നിരിക്കെ അവരുൾപ്പെടുന്ന ഒരു സഖ്യത്തോട് യോജിക്കാൻ റാവു തയ്യാറല്ല. ഇക്കാരണത്താൽ വിശാല പ്രതിപക്ഷ ഐക്യമെന്ന നിലപാടിനോട് ഇതുവരെ അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൂടാതെ, വിശാല പ്രതിപക്ഷ ഐക്യത്തിലെ പ്രധാന നേതാക്കളിലൊരാൾ കെസിആറിന്റെ എതിരാളികൂടിയായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്.

വിവിധ സംസ്ഥാനങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും ദളിത്, ന്യൂനപക്ഷ സംഘടനകളുടെ നേതാക്കളെയും നേരിൽച്ചെന്ന് കാണാനും കെസിആറിന് ആലോചനയുണ്ട്. കർഷക നേതാക്കളുമായും കെസിആർ ചർച്ച നടത്തും.

“നിങ്ങള്‍ അരക്ഷിതനായ സ്വേച്ഛാധിപതിയാണ് മോദിജീ, ഇന്ത്യയെ പൊലീസ് സ്റ്റേഷനാക്കി രക്ഷപ്പെടാനാവില്ല” രാഹുല്‍ ഗാന്ധി

തെലങ്കാന രാഷ്ട്രസമിതിയാണ് കെസിആറിനു വേണ്ടി വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. കെസിആർ തന്റെ യാത്രക്കിടയിൽ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കും.

ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് തെലങ്കാന രാഷ്ട്രസമിതി കൊയ്തത്. ഈ വിജയത്തിനു ശേഷം കോൺഗ്രസ്-ബിജെപിയിതര മുന്നണി രൂപീകരിക്കുമെന്ന് കെസിആർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രാദേശിക പാർട്ടികളെയാണ് ആശ്രയിക്കുക. തെലങ്കാന തെരഞ്ഞെടുപ്പിൽ‌ കെസിആർ നേരിട്ടത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയും കോൺഗ്രസ്സും ചേർന്നുള്ള സഖ്യത്തെയാണ്. ആന്ധ്ര തെരഞ്ഞെടുപ്പിലും സമാനമായ ഒരു നീക്കം കെസിആർ ആസൂത്രണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ മറ്റു കക്ഷികളെ ഉപയോഗിച്ച് ടിഡിപിയെ നേരിടാനാണ് കെസിആർ പദ്ധതിയിടുന്നത്.

വൈഎസ്ആർ കോൺഗ്രസ്സ് നേതാവ് ജഗന്മോഹൻ റെഡ്ഢി, ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ എന്നിവരെ നേരിൽക്കാണാൻ കെസിആർ ആലോചിക്കുന്നുണ്ടെന്ന് വാർത്തയുണ്ട്. ഡിസംബർ 23ന് കെസിആർ ഭുബനേശ്വർ സന്ദർശിക്കുന്നുണ്ട്. വിശാലസഖ്യത്തിൽ നിന്നും മാറി നിൽക്കുന്ന ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ അദ്ദേഹം നേരിൽക്കാണും.

സുപ്രീം കോടതിയെ പോലും പിടിച്ചുലച്ച ലോയ കേസ്; സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ തുടങ്ങിയ ദുരുഹത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍