UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രത്തിന്റെ ദുരിതാശ്വാസ പ്രഖ്യാപനത്തിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടോ? ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്

താരതമ്യേന പ്രശ്നങ്ങൾ കുറവായ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്രം ഉദാരമായി സഹായിച്ചിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.

2017 ജൂലൈ മാസത്തിൽ ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, ആസ്സാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം എന്നിവിടങ്ങളിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനെ ഗുജറാത്തിലേക്കെത്തി. വ്യോമനിരീക്ഷണം നടത്തി. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ 500 കോടിയുടെ താൽക്കാലിക ദുരിതാശ്വാസവും നൽകി.

ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള സേനകളുടെ വൻ സാന്നിധ്യമാണ് അന്ന് ഗുജറാത്തിലുണ്ടായത്. പ്രധാനമന്ത്രിയുടെ ഇടപെടലും അതിവേഗത്തിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കടുത്ത വെള്ളപ്പൊക്കമുണ്ടായെങ്കിലും പ്രധാനമന്ത്രിയുടെ സജീവ ഇടപെടലും സന്ദർശനവും ഗുജറാത്തിലേക്ക് മാത്രമേ ഉണ്ടായുള്ളൂ. ഇത് കടുത്ത വിമർശനങ്ങൾക്കിടയാക്കി.

വിമർശനങ്ങൾ ശക്തമായതോടെ അസം സന്ദർശിക്കാൻ മോദി തയ്യാറായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം പ്രളയക്കെടുതി ഉണ്ടായെങ്കിലും കാര്യമായ പിന്തുണ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രാഷ്ട്രീയ താൽപര്യങ്ങളുള്ള സംസ്ഥാനങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന് വിമർശനം ശക്തമായിരുന്നു.

കേരളത്തിനോടും ഇത്തരത്തിലൊരു അവഗണന കേന്ദ്ര സർക്കാർ തുടരുന്നതായാണ് ആരോപണങ്ങളുയരുന്നത്. സംസ്ഥാനം ലഭ്യമായ സർവ്വ സന്നാഹങ്ങളും സ്വരുക്കൂട്ടി രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോഴും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജൻസികളിൽ നിന്ന് വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവർ തുറന്നു പറയുകയുണ്ടായി.

2000 രൂപയാണ് അസമിന് കേന്ദ്രം നൽകിയത്. ഗുജറാത്തിനും വിവിധ വഴികളിലൂടെ ഇത്രയും തുക കിട്ടി. കേന്ദ്രം ചില സംസ്ഥാനങ്ങളോട് പ്രത്യേക പരിഗണന കാട്ടുന്നുവെന്നാരോപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഓഗസ്റ്റ് മാസത്തിൽ രംഗത്തെത്തി. 14,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട് സംസ്ഥാനത്തിനെന്ന് മമത പറഞ്ഞു. നീണ്ട തർക്കങ്ങൾക്കൊടുവിൽ 1104 കോടി രൂപ കേന്ദ്രം അനുവദിച്ചു.

പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് ലഭിച്ചത് മധ്യപ്രദേശിനാണ്. 80 ഗ്രാമങ്ങൾ മുങ്ങുകയും 25,000 പേരെ ബാധിക്കുകയും ചെയ്ത പ്രളയത്തിന് 2033 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്കാണ് 2017ൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസഫണ്ട് ലഭിച്ചത്. 3050 കോടി രൂപ!

താരതമ്യേന പ്രശ്നങ്ങൾ കുറവായ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്രം ഉദാരമായി സഹായിച്ചിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍