UPDATES

ട്രെന്‍ഡിങ്ങ്

കുല്‍ഭൂഷണ്‍ കേസില്‍ ഇന്ത്യക്ക് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി: 10 പോയിന്റുകള്‍

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ത്യയുടെ വാദങ്ങള്‍ ഏറെക്കുറെ അംഗീകരിക്കുന്നതും പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളുന്നതുമായിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ത്യയുടെ വാദങ്ങള്‍ ഏറെക്കുറെ അംഗീകരിക്കുന്നതും പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളുന്നതുമായിരുന്നു. അന്താരാഷ്ട്ര കോടതി വിധിയിലെ പ്രധാനപ്പെട്ട 10 പോയിന്റുകള്‍

1. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ പൗരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിക്കുന്നു.

2. കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്ത സാഹചര്യം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്.

3. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഇന്ത്യക്ക് നയതന്ത്രതലത്തില്‍ കുല്‍ഭൂഷണുമായി ബന്ധപ്പെടാനുള്ള അനുമതി വേണം.

4. ഈ കേസ് അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയില്‍ വരുന്നത് തന്നെയാണ്.

5. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാനുള്ള ഇന്ത്യയുടെ അവകാശവാദങ്ങള്‍ ന്യായീകരിക്കത്തക്കതാണോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ഇന്ത്യ ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടി ഇപ്പോള്‍ പരിഗണിക്കുന്നില്ല.

6. ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്കെതിരായി പാകിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. വിയന്ന കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ന്യായമാണ്.

7. ഉപാധികളും ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടണം. ഇന്ത്യ ഉന്നയിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണം.

8. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ പാകിസ്ഥാന്‍ നടപ്പാക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പ് വരുത്തണം.

9. കോടതിയുടെ ഇടക്കാല ഉത്തരവുകളും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ ബാദ്ധ്യസ്ഥരാണ്.

10. കോടതി ഉത്തരവുകള്‍ പാലിക്കുന്നതായി പാകിസ്ഥാന്‍ ബോദ്ധ്യപ്പെടുത്തണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍