UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞുങ്ങൾ അപകടത്തിൽ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധക്കാരോട് ‘നാടകം’ നിറുത്താനാവശ്യപ്പെട്ട് യോഗി

അപകടസ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ തടയാനും പ്രതിഷേധക്കാർ ശ്രമിച്ചു. റെയില്‍വേയുടെയും പ്രാദേശിക ഭരണക്കാരുടെയും അനാസ്ഥ കൊണ്ടാണ് ഈ അപകടമുണ്ടായതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.

ഉത്തർപ്രദേശിൽ ട്രെയിനും സ്കൂൾവാനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധപ്രകടനം നടത്തിയവരോട് ‘നാടകം അവസാനിപ്പിക്കണ’മെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തിയപ്പോഴാണ് രോഷാകുലരായ നാട്ടുകാർ മുദ്രാവാക്യം വിളികളുമായെത്തിയത്.

ഇതിൽ രോഷം പൂണ്ട ആദിത്യനാഥ് മൈക്കിലൂടെ മുദ്രാവാക്യം വിളികൾ അവസാനിപ്പിക്കാനും നാടകം നിറുത്താനും ആവശ്യപ്പെടുകയായിരുന്നു.

അപകടസ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ തടയാനും പ്രതിഷേധക്കാർ ശ്രമിച്ചു. റെയില്‍വേയുടെയും പ്രാദേശിക ഭരണക്കാരുടെയും അനാസ്ഥ കൊണ്ടാണ് ഈ അപകടമുണ്ടായതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ആളില്ലാ ക്രോസിങ്ങുകളാണ് അപകടത്തിന് കാരണമാകുന്നത്. ഇതൊഴിവാക്കാൻ ക്രോസ്സിങ്ങിൽ ആളെ നിയമിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കുശിംനഗറിലെ ഒരു റെയിൽവേ ക്രോസ്സിങ് മുറിച്ചു കടക്കവെ ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത്. 13 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോരഖ്പൂരില്‍ നിന്നും സിവാനിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കുട്ടികൾ സഞ്ചരിച്ച വാനിൽ ഇടിച്ചത്.

സംഭവത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍