UPDATES

ട്രെന്‍ഡിങ്ങ്

“എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക്”; തഴഞ്ഞതിനെ ചോദ്യം ചെയ്ത് കെവി തോമസ്

എറണാകുളം സീറ്റിൽ ഹൈബി ഈഡനാണ് മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളം സീറ്റിൽ തന്നെ തഴഞ്ഞ് ഹൈബി ഈഡനെ പരിഗണിക്കുന്നതിൽ വിഷമമറിയിച്ച് കോൺഗ്രസ്സ് നേതാവും നിലവിലെ എംപിയുമായ കെവി തോമസ്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എന്തു തെറ്റ് ചെയ്തെന്നറിയില്ല. ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു. തന്റെ എംപി ഫണ്ട് വിനിയോഗം ഒരു റെക്കോർഡാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം സീറ്റിൽ ഹൈബി ഈഡനാണ് മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗികമായി ഈ വിവരം പുറത്തു വന്നിട്ടില്ല ഇപ്പോൾ.

താൻ ഗ്രൂപ്പ് പ്രവർത്തനം വളരെ മുമ്പു തന്നെ അവസാനിപ്പിച്ചതാണ്. ഗ്രൂപ്പ് പ്രവർത്തനം ഇല്ലാഞ്ഞതിനാലാണോ താൻ തഴയപ്പെടാൻ കാരണമെന്നറിയില്ലെന്നും തോമസ് വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനത്തിൽ ഇനിയും സജീവമായി താനുണ്ടാകുമെന്ന് കെവി തോമസ് പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ഖേദമില്ല. തന്നെട് പറയാമായിരുന്നു, അത് ചെയ്തില്ല എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

72 വയസ്സായി എന്നത് തന്റെ കുറ്റമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സൂചന പോലും തരാതെ ഒഴിവാക്കിയതിൽ ദുഖമുണ്ടെന്നും തോമസ് പറഞ്ഞു. പാർട്ടിയുടെ തീരുമാനം നടപ്പാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍