UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാവിലെ 11 മണിക്ക് വന്ന ഭയ്യു മഹാരാജിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ ബിജെപി സർക്കാർ ഈയിടെ നാല് സന്യാസികളെ മന്ത്രിപദവി നൽകി ‘ആദരിച്ചി’രുന്നു. ഇവരിലൊരാളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

സ്വയം വെടിയുതിർത്ത് മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ആൾദൈവം ഭയ്യു മഹാരാജ് ഫേസ്ബുക്കിൽ സജാവമായിരുന്നു. ജലസംരക്ഷണം സംബന്ധിച്ചുള്ളതായിരുന്നു ഭയ്യുവിന്റെ അവസാന പോസ്റ്റ്. സുസ്ഥിരമായ ജീവിതത്തിന് ജലസംരക്ഷണം ആവശ്യമാണെന്ന് ഭയ്യു ചൂണ്ടിക്കാട്ടി.

ജലസംരക്ഷണത്തിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാവശ്യമാണെന്നും ഭയ്യു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തന്റെ സംഘടനയായ സൂര്യോദയ് പരിവാർ ഈ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിലേക്കാണ് പിന്നീട് പോസ്റ്റ് വഴിമാറുന്നത്. മഴക്കൊയ്ത്ത്, കുളങ്ങളും കനാലുകളും നിർമിക്കൽ തുടങ്ങിയ പദ്ധതികൾ തങ്ങൾ നടപ്പാക്കുന്നതായി ഭയ്യു പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്കാണ് അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വന്തം തലയ്ക്ക് വെടിവെച്ചാണ് ഭയ്യു മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള തന്റെ ആശ്രമത്തിൽ വെച്ചായിരുന്നു മരണം. താൻ ഡിപ്രഷൻ അനുഭവിക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിൽ ആൾ‌ദൈവം പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്തും പുറത്തുമുള്ള ഭക്തർ‌ക്കൊപ്പം ബിജെപി നേതാക്കളും ഞെട്ടിയിരിക്കുകയാണ്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഭയ്യു.

സംസ്ഥാനത്തെ ബിജെപി സർക്കാർ ഈയിടെ നാല് സന്യാസികളെ മന്ത്രിപദവി നൽകി ‘ആദരിച്ചി’രുന്നു. ഇവരിലൊരാളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസുകളിലെ ഒളികാമറ ഓപ്പറേഷൻ; ഹിന്ദുത്വ അജണ്ടകൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്ന വിധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍