UPDATES

ട്രെന്‍ഡിങ്ങ്

‘എന്നോടു ഇത് ചെയ്തവരെ വെറുതെ വിടരുത്’; നിര്‍ഭയ ഛായ ശര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയോട് അവസാനമായി പറഞ്ഞത്

ഇന്നലെ നാലു പ്രതികളുടെ വധ ശിക്ഷ സുപ്രീം കോടതി ശരിവെച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥ നന്ദി പറഞ്ഞത് നിര്‍ഭയക്കാണ്

“എന്നോടു ഇത് ചെയ്തവരെ വെറുതെ വിടരുത്” 2012 ഡിസംബറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ നിര്‍ഭയയില്‍ നിന്ന് ഛായ ശര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥ അവസാനമായി കേട്ട വാക്കുകള്‍ ഇതായിരുന്നു.

ഇന്നലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥ നന്ദി പറഞ്ഞത് നിര്‍ഭയയ്ക്കാണ്. ഒരുതവണ പോലും പതറാതെ അവള്‍ കൊടുത്ത മൊഴിയാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ പോലീസിനെ സഹായിച്ചത്. “ഡല്‍ഹി പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ കുറ്റമറ്റതായിരുന്നു” എന്നാണ് വിധി പുറപ്പെടുവിച്ച മൂന്ന് ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.

ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥയായ ഛായ ശര്‍മ്മ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി പോരാടുന്ന 23 കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പോയി ആദ്യമായി കണ്ടത് ഓര്‍മ്മിക്കുന്നു.

“സാധാരണ ബലാത്സംഗ ഇരകള്‍ ചെയ്യുന്നത് പോലെ സംസാരിക്കാന്‍ അവള്‍ വിസമ്മതിച്ചില്ല. അവളുടെ സമീപനം വളരെ പോസിറ്റീവായിരുന്നു”

നിര്‍ഭയ തന്റെ ആദ്യ മൊഴി കൊടുത്തത് സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ക്കായിരുന്നു. പിന്നീട് മജിസ്ട്രേട്ടിനും നല്‍കി. ഈ മൊഴികളിലെല്ലാം അവള്‍ പറഞ്ഞത് ഒരു കാര്യം തന്നെയായിരുന്നു എന്നത് പോലീസിനെ ഏറെ സഹായിച്ചു എന്നും ഛായാ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ പൊലീസിന് മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി പെണ്‍കുട്ടിക്ക് പ്രതികളെ ആരെയും മുന്‍പരിചയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു. “അതുകൊണ്ടു തന്നെ ഞങ്ങളുടെ ജോലി കഠിനമായിരുന്നു. ഈ കേസ് ഞങ്ങള്‍ ആരംഭിച്ചത് പൂജ്യത്തില്‍ നിന്നാണ്”

100 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷണത്തില്‍ ഛായയെ സഹായിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍