UPDATES

ട്രെന്‍ഡിങ്ങ്

രാമക്ഷേത്രം നിര്‍മ്മിക്കാതെ മോദിയെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ അനുവദിക്കരുത്; നിയമനിര്‍മ്മാണം മാത്രം വഴിയെന്ന് ആര്‍എസ്എസ് നേതാവ്

രാമക്ഷേത്രം നിര്‍മ്മിക്കാതെ മോദിയെ പ്രധാനമന്ത്രി സ്ഥാന്ം ഒഴിയാന്‍ അനുവദിക്കരുത് എന്ന് ഹരിദ്വാറില്‍ നിന്നുള്ള ഹന്‍സ്‌ദേവാചാര്യ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരേയൊരു വഴി നിയമ നിര്‍മ്മാണമാണ് എന്ന് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ഡല്‍ഹി രാംലീല മൈതാനത്ത് വിഎച്ച്പിയുടെ ധരം സന്‍സാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി. അതേസമയം ലക്ഷ്യം നേടുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി. അധികാരത്തിലുള്ളവര്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അവര്‍ ഈ ജനവികാരം അംഗീകരിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തണം. ഞങ്ങള്‍ യാചിക്കുകയല്ല. ഞങ്ങളുടെ വികാരങ്ങള്‍ പങ്കുവയ്ക്കുകയാണ്. രാജ്യത്തിന് രാമക്ഷേത്രം വേണം – ഭയ്യാജി ജോഷി പറഞ്ഞു.

നവംബര്‍ 25ന് അയോധ്യ, നാഗ്പൂര്‍, മംഗളൂരു എന്നിവിടങ്ങളിലും വിഎച്ച്പി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോളാണ് നാടകീയരംഗങ്ങളുമായി ഡല്‍ഹിയില്‍ വിഎച്ച്പി പരിപാടി. രാമക്ഷേത്രം നിര്‍മ്മിക്കാതെ മോദിയെ പ്രധാനമന്ത്രി സ്ഥാന്ം ഒഴിയാന്‍ അനുവദിക്കരുത് എന്ന് ഹരിദ്വാറില്‍ നിന്നുള്ള ഹന്‍സ്‌ദേവാചാര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം വിഎച്ച്പി റാലിയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണം രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ മനസ് മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് വിഎച്ച്പി വക്താവ് സുനില്‍ ബന്‍സാല്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് പ്രയാഗിലാണ് ധരം സന്‍സാദ് സമാപിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍