UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യൻ ഗെയിംസ് സംഘത്തെ നയിക്കാൻ ക്രിമിനലുകൾ; വിവാദം മുറുകുന്നു

ഇന്ത്യയിൽ നിന്ന് 541 പേരടങ്ങുന്ന സംഘമാണ് ഇന്തോനീഷ്യയിലെ ജക്കാർത്തയിലും പാലെമ്പാങ്ങിലും നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നത്

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ നയിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചുമതലപ്പെടുത്തിയവരിൽ രണ്ടുപേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന രാഷ്ട്രീയ നേതാക്കളാണെന്ന് ആരോപണം. ബ്രിജ ഭൂഷൻ ശരൺ സിങ്, രാജ്കുമാർ സചേട്ടി എന്നിവർക്കെതിരെയാണ് ആരോപണമുയരുന്നത്. ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് 541 പേരടങ്ങുന്ന സംഘമാണ് ഇന്തോനീഷ്യയിലെ ജക്കാർത്തയിലും പാലെമ്പാങ്ങിലും നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നത്. ഓഗസ്റ്റ് 18 മുതൽ സെപ്തംബർ 2 വരെയാണ് ഗെയിംസ്.

ബ്രിജ് ഭൂഷൺ ശരണ്‍ സിങ് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയാണ്. ഇയാൾ കൊലപാതകം, കൊള്ള തുടങ്ങിയ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്. സിബിഐ അന്വേഷണവും ഇയാൾക്കെതിരെയുണ്ട്. 2010ലെ കോമൺവെൽത്ത് ഗെയിംസ് കുംഭകോണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രിജിന്റെ ഡെപ്യൂട്ടിയായി പോകുന്നവരിലൊരാളായ രാജ് കുമാർ സചേട്ടി മുൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടായ സുരേഷ് കൽമാഡിയുടെ അനുചരനാണ്. 2010 കോമൺവെൽത്ത് കുംഭകോണക്കേസിൽ കേന്ദ്ര വിജിലൻസ് കമ്മിറ്റി കുറ്റം ചാത്തിയയാളാണ് കൽമാഡി.

ലളിത് ഭാനോട്ടിനെ ഏഷ്യൻ ഗെയിംസിന്റെ പ്രിപ്പറേഷൻ കമ്മറ്റിയുടെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഈ നടപടി. കോമൺവെൽത്ത് ഗെയിംസ് അഴിമതിയിൽ സിബിഐ കുറ്റം ചാർത്തിയയാളാണ് ഇദ്ദേഹവും. ഏതാണ്ട് ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍