UPDATES

ട്രെന്‍ഡിങ്ങ്

ഇടതുപാർട്ടികൾക്ക് ആശ്വാസമായി തമിഴ്നാട്ടിൽ സിപിഎം-സിപിഐ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു

നാഗപട്ടിനം മണ്ഡലത്തിൽ സിപിഐയുടെ സെൽവരാജ് അണ്ണാ ഡിഎംകെയുടെ സരവണനെതിരെയാണ് മുന്നേറ്റം നടത്തുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ കേരളത്തിലും പശ്ചിമബംഗാളിലും തകർന്നടിഞ്ഞതോടെ ഇടതു പാർട്ടികൾക്ക് ആശ്വാസമാകുന്നത് തമിഴകം. കോയമ്പത്തൂർ, മധുരൈ, നാഗപട്ടിനം, തിരുപ്പൂർ എന്നിവിടങ്ങളിലാണ് ഇടതു പാർട്ടികൾ ലീഡ് നിലനിർത്തുന്നത്. ഇവയിൽ നാഗപട്ടിനത്തിൽ മികച്ച ലീഡ് നിലയാണ് ഇടത് സ്ഥാനാർത്ഥി സെൽവരാജിനുള്ളത്. 24466 വോട്ടിന്റെ ലീഡാണ് സെൽവരാജിന് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പറയുന്നത്. ഡിഎംകെ മുന്നണിയിലാണ് ഇടതു പാർട്ടികൾ മത്സരിക്കുന്നത്. സെൽവരാജ് സിപിഐ സ്ഥാനാർത്ഥിയാണ് സെൽവരാജ്.

കോയമ്പത്തൂരിൽ സിപിഎമ്മിന്റെ നടരാജൻ പിആർ ആണ് ലീഡ് ചെയ്യുന്നത്. 5852 വോട്ടിന്റെ ലിഡാണുള്ളത്. ബിജെപിയുടെ സിപി രാധാകൃഷ്ണനാണ് രണ്ടാമത്. മധുരൈയാണ് സിപിഎം ലീഡ് ചെയ്യുന്ന മറ്റൊരു മണ്ഡലം. അണ്ണാ ഡിഎംകെയുടെ രാജ് സത്യൻ വിവിആറിനെതിരെ 1613 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി ഇവിടെ ലീഡ് ചെയ്യുന്നത്.

നാഗപട്ടിനം മണ്ഡലത്തിൽ സിപിഐയുടെ സെൽവരാജ് അണ്ണാ ഡിഎംകെയുടെ സരവണനെതിരെയാണ് മുന്നേറ്റം നടത്തുന്നത്.

തിരുപ്പൂരിൽ സിപിഐയുടെ സുബ്ബരായൻ ലീഡ് ചെയ്യുന്നുണ്ട്. ചെറിയ മാർജിനിലാണ് മുന്നേറ്റം. 696 വോട്ടുകൾ. അണ്ണാ ഡിഎംകെയുടെ എംഎസ്എം ആനന്ദനാണ് എതിർ സ്ഥാനാർത്ഥി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍