UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശാറാമിന് ജീവപര്യന്തം; വിധി കേട്ട ആൾദൈവം പൊട്ടിക്കരഞ്ഞു

കുറഞ്ഞ ശിക്ഷ ലഭിക്കാൻ വേണ്ടി അയാൾ നടത്തിയ ക്ഷേമപരിപാടികൾ കോടതിയെ ബോധിപ്പിക്കാൻ പ്രതിഭാഗം വക്കീൽ ശ്രമം നടത്തിയെങ്കിലും വിലപ്പോയില്ല.

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് വിധിച്ചു. ജോധ്പൂർ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആശാറാമിനെതിരെ അഞ്ചു വർഷം മുമ്പാണ് ആരോപണങ്ങളുയർന്നത്.

ജോധ്പൂർ സെൻട്രൽ ജയിലിനകത്ത് സജ്ജീകരിച്ച കോടതിയിലായിരുന്നു വിധിപ്രസ്താവം. ആശാറാമിന്റെ അനുയായികളുടെ ആക്രമണം പ്രതീക്ഷിച്ച് ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. ആശാറാമിന്റെ അനുയായികളിൽ ആറുപേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യൽ, അന്യായമായി തടങ്കലിൽ വെക്കൽ, ക്രിമിനൽ ഗൂഢാലോചന, ലൈംഗികാതിക്രമം തുടങ്ങിയ ചാർജുകളാണ് ആശാറാമിനെതിരെ പൊലീസ് ഉന്നയിച്ചത്.

ജീവപര്യന്തം വിധിച്ചു കൊണ്ടുള്ള വിധിപ്രസ്താവത്തിനു പിന്നാലെ ആശാറാം പൊട്ടിക്കരഞ്ഞതായി വാർത്തയുണ്ട്. ആശാറാമിന് കുറഞ്ഞ ശിക്ഷ ലഭിക്കാൻ വേണ്ടി അയാൾ നടത്തിയ ക്ഷേമപരിപാടികൾ കോടതിയെ ബോധിപ്പിക്കാൻ പ്രതിഭാഗം വക്കീൽ ശ്രമം നടത്തിയെങ്കിലും വിലപ്പോയില്ല. പോക്സോ നിയമത്തിലെ 376ാം വകുപ്പ് പ്രകാരമാണ് കുറ്റം ചാർത്തി ശിക്ഷ വിധിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍