UPDATES

ട്രെന്‍ഡിങ്ങ്

മാന്ദ്യത്തെ നേരിടാൻ മൻമോഹൻ സിങ്ങിന്റെ വാക്കുകൾ കേൾക്കാൻ മോദി തയ്യാറാകണം: ശിവസേന

മാന്ദ്യം നേരിടാൻ മൻമോഹൻ സിങ്ങിന്റെ വാക്കുകളെ ശ്രദ്ധിക്കണമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും സാമന ആവശ്യപ്പെട്ടു.

ദേശീയതാൽപര്യം മുൻ നിർത്തി നരേന്ദ്രമോദി സർക്കാർ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വാക്കുകൾ‌ ശ്രദ്ധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമനയിലെഴുതിയ മുഖപ്രസംഗത്തിലാണ് എൻഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രാജ്യെ നേരിടുന്ന മാന്ദ്യത്തെ ചർച്ചയിലെത്തിക്കാൻ മൻമോഹൻ സിങ്ങിനെ കൂട്ടു പിടിച്ചത്. “കെടുകാര്യസ്ഥത മൂലം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് രൂപവൈകൃതം സംഭവിച്ചു” എന്ന് കഴിഞ്ഞ ദിവസം മൻമോഹൻ സിങ് പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയോടെ പ്രതികരിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ തയ്യാറാകുകയുണ്ടായില്ല.

മാന്ദ്യം നേരിടാൻ മൻമോഹൻ സിങ്ങിന്റെ വാക്കുകളെ ശ്രദ്ധിക്കണമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും സാമന ആവശ്യപ്പെട്ടു.

ജൂൺ ക്വാർട്ടറിലെ വളർച്ചാനിരക്ക് വെറും അഞ്ച് ശതമാനമാണെന്നത് കാണിക്കുന്നത് രാജ്യം അസാധാരണമാംവിധം കാലദൈർഘ്യമെടുക്കുന്ന മാന്ദ്യത്തിന്റെ പിടിയിലാണ് എന്നതാണെന്ന് മൻമോഹൻ സിങ് പറയുകയുണ്ടായി. സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ സിങ് പറയുകയുണ്ടായി. അതിവേഗത്തിൽ വളരാനുള്ള ശേഷി ഇന്ത്യക്കുണ്ട്. പക്ഷെ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം മാന്ദ്യത്തിൽ വീണിരിക്കുകയാണെന്ന് സിങ് പറഞ്ഞു. എന്നാൽ ഇന്ത്യ നിലവിൽ അഞ്ചാമത്തെ വലിയ ലോകശക്തിയാണെന്നു മാത്രമായിരുന്നു സർക്കാരിന്റെ പ്രതികരണം.

കടുത്ത വിമർശനമാണ് സാമ്ന മുമ്പോട്ടു വെക്കുന്നത്. കശ്മീരും സാമ്പത്തിക മാന്ദ്യവും രണ്ട് വിഷയങ്ങളാണെന്നും രണ്ടും കൂട്ടിക്കുഴയ്ക്കരുതെന്നും സാമ്ന ആവശ്യപ്പെട്ടു. സാമ്പത്തിക വ്യവസ്ഥയുടെ തകരാർ നീക്കാൻ വിദഗ്ധരുടെ സഹായം തേടണം. മൻമോഹൻ സിങ്ങിന്റെ ഉപദേശം സർക്കാർ കേള്‍ക്കണമെന്നും സാമന ആവശ്യപ്പെട്ടു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് 35 വർഷം പ്രവര്‍ത്തിച്ചയാളാണ് സിങ്ങെന്നും സാമന ചൂണ്ടിക്കാട്ടി.

മൻമോഹൻ സിങ് കുളിക്കുന്നത് റെയിൻകോട്ട് ധരിച്ചിട്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2017ലെ പരിഹാസത്തെക്കുറിച്ചും സാമന മുഖപ്രസംഗം പറഞ്ഞു. “മൻമോഹൻ സിങ് കുളിക്കുന്നകത് റെയിൻകോട്ട് ധരിച്ചിട്ടാണെന്ന് മൻമോഹൻ സിങ് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രം അറിയാമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല. സാമ്പത്തികവ്യവസ്ഥ മോശമായി കിടന്ന കാലത്ത് അതിനെ നന്നാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്തയാളാണ് സിങ്,” സാമന പറഞ്ഞു.

നോട്ടുനിരോധനവും ജിഎസ്‌ടി നടപ്പാക്കലുമാണ് സാമ്പത്തിക വ്യവസ്ഥയെ തകരാറിലാക്കിയതെന്ന് ശിവസേന ആരോപിച്ചു. രാജ്യത്തിന്റെ വ്യവസായ രംഗത്ത് ഭീതി നിലനില്‍ക്കുന്നുണ്ടെന്ന് സേന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍