UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഭരണത്തിൽ ജിഡിപി മുകളിലേക്ക്; സാധാരണക്കാരുടെ ജീവിതനിലവാരം താഴേക്ക്

ഇന്ത്യൻ സാമ്പത്തികരംഗത്തെ കണക്കുകളും സർവ്വേ ഫലങ്ങളും നോക്കിയാൽ രണ്ട് തരത്തിലുള്ള ചിത്രങ്ങളാണ് കിട്ടുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യക്കാരുടെ ജീവിത നിലവാരം ഇടിഞ്ഞുവെന്ന് ഫോർബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ഗാല്ലപ്പ് സർവ്വേയിൽ ഇന്ത്യയിൽ ജീവിക്കുന്നവർ തങ്ങളുടെ ജീവിതനിലവാരം വളരെ മോശമാണെന്നാണ് അഭിപ്രായപ്പെടുകയും ചെയ്തു. 2014ൽ 4.4 ആയിരുന്നു ശരാശരി പോയന്റ് എങ്കിൽ 2017ൽ അത് 4.0 ആയി കുറഞ്ഞു. 0 മുതൽ 10 വരെയുള്ള സ്കെയിലിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

മുമ്പ് നടന്ന ഗാല്ലപ്പ് സർവേയിൽ മികച്ച ജീവിതനിലവാരത്തിൽ ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുടെ ശതമാനത്തിൽ വളരെ കുറവാണ് വന്നിട്ടുള്ളത്. 2014ൽ 14 ശതമാനം പേർ തങ്ങൾ ജീവിക്കുന്നത് അഭിവൃദ്ധിയിലാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ 2017ൽ 3 ശതമാനം പേർ മാത്രമേ അഭിവൃദ്ധിയിൽ ജീവിക്കുന്നവരെന്ന് സ്വയം വിശ്വസിക്കുന്നുള്ളൂ.

ഇന്ത്യൻ സാമ്പത്തികരംഗത്തെ കണക്കുകളും സർവ്വേ ഫലങ്ങളും നോക്കിയാൽ രണ്ട് തരത്തിലുള്ള ചിത്രങ്ങളാണ് കിട്ടുക. വളരെ അടുത്ത കാലത്താണ് ജിഡിപി 8.2 ശതമാനം വളർച്ചരേഖപ്പെടുത്തിയത്. അത് 2016 മുതലുള്ള ഏറ്റവും ശക്തമായ വളർച്ചാ നിരക്കായിരുന്നു. ഇന്ത്യൻ ജിഡിപി 8.2 ശതമാനം നിരക്കിലാണ് വളർന്നത്.

ഇന്ത്യയുടെ ആരോഗ്യകരമായ സാമ്പത്തിക വളർച്ചയും മുന്നേറുന്ന ഓഹരി വിപണികളും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നില്ല. ഒരു കുടുംബത്തിന് ആവശ്യമായ പണം ഇന്ത്യയിൽ മാസം 17300 രൂപ മുതൽ 17400 രൂപ വരെയാണ്. അതേസമയം തൊഴിലാളികൾക്ക് നൽകുന്ന കൂലി 13,300ൽ നിന്ന് 10300ലെത്തി. സാമ്പത്തിക രംഗത്തിന്റെയും വിപണികളുടെയും വളർച്ചയോടു കൂടി ഇന്ത്യയിലെ ഭൂരിപക്ഷം വരുന്നവരും മുകളിലേക്ക് എത്തുന്നില്ലെങ്കിൽ അത് തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയെ മോശമായി ബാധിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ അങ്ങനെ സംഭവിക്കുകയുണ്ടായില്ല.

ആളുകൾ ഇപ്പോഴും മോദിയെ അംഗീകരിക്കുന്നുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പിലും താൻ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് മോദി ഈഅടുത്തിടെ പറഞ്ഞിരുന്നു. ജീവിത നിലവാരം താഴ്ന്നപ്പോൾ മോദിക്കുള്ള പിന്തുണ കുറയുന്നതിന് പകരം അംഗീകാരം കൂടുകയാണ് ചെയ്തത്. ഇതിന്റെ കാരണമെന്താണ്? മോദി നന്നായി പ്രവർത്തിക്കുകയായിരുന്നുവെന്ന? അതോ പ്രതിപക്ഷത്തുള്ളവർ അത്രയും മോശമാണെന്ന് കരുതിയിട്ടാണോ?

രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള അവസ്ഥകളെ നിലനിർത്തുകയും നികുതി സംവിധാനം മെച്ചപ്പെടുത്തുകയും നോട്ട് നിരോധനം വഴി അഴിമതിയെ നേരിടുകയും ആണ് അദ്ദേഹം ചെയ്തത്. ജിഡിപിയുടെ കാര്യത്തിൽ മറ്റ് വിപണികളെ തോൽപ്പിക്കാൻ ഇത്തരം നയങ്ങളാണ് ഇന്ത്യയെ സഹായിച്ചത്. അത് രാജ്യത്തിന്റെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നുണ്ട്.

അങ്ങനെയാണ് 2017ൽ വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ മാറിയത്. എന്നാൽ മറ്റ് പല രാജ്യാന്തര ഏജൻസികളുടെയും സർവ്വേകളിൽ ഇന്ത്യ മുകളിൽ നിൽക്കുന്നുണ്ട്. ലോകബാങ്കിന്റെ ‘ഈസ് ഓഫ്‍ ഡൂയിങ് ബിസിനസ്’ സൂചികയിൽ 130ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഇപ്പോൾ 100ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

രൂപ-72, പെട്രോള്‍- 86; ജനം നിശബ്ദരാണ്; ഭരണാധികാരി അതിലേറെ മൌനത്തിലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍