UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി അവസാന നിമിഷം പ്രകടനപത്രിക ഇറക്കാന്‍ സാധിക്കില്ല;പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പ് ദിവസമാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.

ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസാന നിമിഷം പ്രകടനപത്രിക ഇറക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി പുതിയ നിയമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാബല്യത്തില്‍ വരുത്തി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പിന് തൊട്ടുമമ്പാണ് പ്രകടനപത്രിക പുറത്തിറക്കുക. എന്നാല്‍ പുതിയ നിയമം വന്നതോടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിന് മുമ്പ് പ്രകടനപത്രിക പുറത്തിറക്കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന്റെ വോട്ടെടുപ്പ് ദിവസമാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാണിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രകടന പത്രിക നല്‍കുന്ന സമയം സംബന്ധിച്ച് പെരുമാറ്റച്ചട്ടത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നടപടിയെടുത്തില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ പുതിയ നീക്കം.

നിശബ്ദ പ്രചാരണത്തിന്റെ സമയത്ത് നേതാക്കള്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ലെന്നും വാര്‍ത്ത സമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍ നടത്താന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017-ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയുടെ ആഭിമുഖം പ്രാദേശിക ചാനലിന്റെ സംപ്രേഷണം ചെയ്തിരുന്നു. ഇത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ആക്കാര്യങ്ങളില്‍ വിശദീകരണവുമായി കമ്മീഷന്‍ രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍