UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകീട്ട് 5 മണിക്ക്

അടുത്ത രണ്ടു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പുകൾ നടക്കുക.

2019 ലോകസഭാ തെരഞ്ഞെടുപ്പ് തിയ്യതികൾ ഇലക്ഷൻ കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തിയ്യതികളാണ് ഇന്ന് പ്രഖ്യാപിക്കുക. ഇന്ന് (10-03-2019) വൈകീട്ട് അഞ്ചു മണിക്കാണ് വാർത്താ സമ്മേളനം അറിയിച്ചിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ അമാന്തം വരുത്തുന്നതിൽ നേരത്തെ കടുത്ത വിമശനങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഓടിനടന്ന് പദ്ധതി ഉദ്ഘാടനങ്ങൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ സൗകര്യത്തിനായി കമ്മീഷൻ കാത്തു നിൽക്കുകയാണെന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണത്തെ പൂർണമായും നിഷേധിച്ച കമ്മീഷൻ, ജൂൺ മാസത്തോടെ റിസൾട്ടുകൾ വരുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതെന്നും അതിനാലാണ് വൈകുന്നതെന്നും പ്രസ്താവിച്ചിരുന്നു.

അടുത്ത രണ്ടു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പുകൾ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത് മാർച്ച് ആദ്യ വാരത്തോടെയായിരുന്നു. ഇതിലാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.

സിക്കിം, ഒഡീഷ, ആന്ധ്ര പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തിൽ മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപനത്തിലുൾപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍