UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി സി ഖണ്ഡൂരിയുടെ മകന്‍ കോണ്‍ഗ്രസിലേക്ക്

നിലവിലുള്ള എംപിമാരെയെല്ലാം വീണ്ടും ബിജെപി മത്സരരംഗത്തിറക്കുകയാണെങ്കില്‍ പൗരിയില്‍ അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങും.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മേജര്‍ ജനറല്‍ (റിട്ടയര്‍) ബി സി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മനീഷ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ബി സി ഖണ്ഡൂരിയും മനീഷും പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ ഉത്തരാഖണ്ഡ് ബിജെപി പ്രിസിഡന്റ് അജയ് ഭട്ട് പ്രതികരിച്ചത്, ‘ഒരു ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍ ചേരുന്നില്ല. മനീഷ് ബിജെപി മെമ്പറല്ല’ എന്നാണ്. നിലവില്‍ ബി സി ഖണ്ഡൂരി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പൗരി മണ്ഡലത്തില്‍ മനീഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് അഭ്യൂഹം.

നിലവിലുള്ള എംപിമാരെയെല്ലാം വീണ്ടും ബിജെപി.മത്സരരംഗത്തിറക്കുകയാണെങ്കില്‍ പൗരിയില്‍ അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങും. നീഷിന്റെ സഹോദരി ഋതു ഖണ്ഡൂരി യമകേശവറില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച എംപിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍