UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ ഇട്ട ബിഎസ്എഫ് ജവാന്‍ വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും

‘സൈന്യത്തെ, പ്രധാനമായും പാരമിലട്ടറിയുടെ കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടത് എടുത്തുകാട്ടാനാണ് ലക്ഷ്യം’ തേജ് ബഹദൂര്‍

മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ ഓര്‍മ്മയില്ലേ? സൈന്യത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടതിനെ തുടര്‍ന്ന് വിവാദ നായകനായ തേജ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വരാണസിയില്‍ എതിരാളിയായി താനുമുണ്ടാകുമെന്നാണ് തേജ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഹരിയാന റിവാരി സ്വദേശിയായ തേജ് പറയുന്നത്, തന്നെ പല രാഷ്ട്രീയ പാര്‍ട്ടികാരും സമീപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ്. സൈന്യത്തിലെ അഴിമതി ഉയര്‍ത്തികൊണ്ടുവരുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്.

‘ജയമോ തോല്‍വിയോ എന്റെ ലക്ഷ്യമല്ല. സൈന്യത്തെ, പ്രധാനമായും പാരമിലട്ടറിയുടെ കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടത് എടുത്തുകാട്ടാനാണ്. ഞങ്ങള്‍ ജവാന്മാരുടെ പേര് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടു പിടിക്കുന്നത്. പക്ഷെ അവര്‍ ജവാന്മാര്‍ക്കായി ഒന്നും ചെയ്യുന്നില്ല.

പുല്‍വാമയില്‍ കൊല്ലപ്പെട്ട നമ്മുടെ പാരമിലട്ടറി ജവാന്മാര്‍ക്ക് (സിആര്‍പിഎഫ് ജവാന്മാര്‍) രക്തസാക്ഷി പദവി നല്‍കാന്‍ പോലും ഈ സര്‍ക്കാരിന് സാധിച്ചില്ല.’ എന്നാണ് തേജ് ആരോപിക്കുന്നത്.

വരാണസിയില്‍ ഉടന്‍ പ്രചരണം ആരംഭിക്കുമെന്നാണ് തേജ് അറിയിച്ചിരിക്കുന്നത്. വിരമിച്ച സൈനികരുടെയും കര്‍ഷകരുടെയും സഹായത്തോടെയും പിന്തുണയോടെയുമായിരിക്കും തന്റെ പ്രചരണമെന്നും അദ്ദേഹം അറിയിച്ചു.

മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കാട്ടി വീഡിയോ ഇട്ടതിന് അച്ചടലംഘനം ആരോപിച്ച് 2017ലാണ് തേജിനെ ബിഎസ്എഫില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനെതിരെ തേജ് കോടതിയിലും പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍