UPDATES

വാര്‍ത്തകള്‍

‘മുസ്ലിങ്ങള്‍ വോട്ട് ഭിന്നിച്ച് ബിജെപിയെ വിജയിപ്പിക്കരുത്’; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിദ്ധുവിന് 72 മണിക്കൂര്‍ പ്രചരണ വിലക്ക്

പ്രഥമദൃഷ്ട്യ സിദ്ധു പെരുമാറ്റച്ചട്ടം ലംഘിച്ചതായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം.

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാവ് നവ് ജ്യോത് സിംഗ് സിദ്ധുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ബിഹാറിലെ കത്തിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലാണ് സിദ്ധുവിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

‘മുസ്ലിങ്ങള്‍ വോട്ട് ഭിന്നിച്ച് ബിജെപിയെ വിജയിപ്പിക്കരുത്’ എന്ന് സിദ്ധുവിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വിഷയത്തില്‍ സിദ്ധുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനു പിന്നാലെയാണ് പ്രചാരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രഥമദൃഷ്ട്യ സിദ്ധു പെരുമാറ്റച്ചട്ടം ലംഘിച്ചതായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം. രാഷ്ട്രീയ പ്രചരണത്തിനായി മതങ്ങളെ ഉപയോഗിക്കരുതെന്ന സുപ്രിംകോടതി നിര്‍ദേശവും സിദ്ധു ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് സിദ്ധുവിനെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വിവാദ പരാമര്‍ശങ്ങള്‍ നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാന്‍ തുടങ്ങിയവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍