UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി വിദ്യാർത്ഥിയുടെ കൊലപാതകം: രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജാമ്യമില്ലാ വാറണ്ട്

2015 ഏപ്രിൽ 10നായിരുന്നു കേസിനാസ്പദമായ സംഭവം.

ലഖ്നൗവിൽ മലയാളി സ്കൂൾ വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ രാഹുൽ ശ്രീധർ ലാ മാർട്ടിനിയർ കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണുണ്ടായ മരണം കൊലപാതകമാണെന്നും ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തെന്നുമുള്ള കേസിലാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരും കോടതി ആവശ്യപ്പെട്ട സന്ദർഭങ്ങളിൽ ഹാജരാകാതിരുന്നതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2015 ഏപ്രിൽ 10നായിരുന്നു കേസിനാസ്പദമായ സംഭവം. കാമ്പസ്സിനകത്തെ കെട്ടിടത്തിൽ നിന്നും രാഹുൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് കേസിൽ ആദ്യം ഇടപെട്ട പൊലീസുദ്യോഗസ്ഥരായ സുരേന്ദ്ര കത്യാർ, രാം നരേഷ് സിങ് എന്നിവർ തെളിവു നശിപ്പിച്ചുവെന്ന് കാട്ടി രാഹുലിന്റെ കുടുംബം രംഗത്തു വരികയായിരുന്നു. രാഹുലിന്റെ അമ്മ അന്നമ്മയെക്കൊണ്ട് ഹിന്ദിയിൽ എഴുതിയ ചില രേഖകളിൽ‌ ഈ പൊലീസുദ്യോഗസ്ഥർ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും പരാതി ഉയരുകയുണ്ടായി. അന്നമ്മയ്ക്ക് ഹിന്ദി വായിക്കാനും എഴുതാനും അറിയില്ല.

പൊലീസ് റിപ്പോർട്ടിലെ ദൃക്സാക്ഷികളുടെ ഒപ്പുകളടക്കം വ്യാജമാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് ശരിയായി തയ്യാറാക്കുകയുണ്ടായില്ലെന്നും രാഹുലിന്റെ കുടുംബം പരാതിപ്പെടുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ വേണം ഇൻക്വസ്റ്റ് നടത്താനെന്ന ചട്ടം പാലിക്കപ്പെടുകയുണ്ടായില്ല.

വിദ്യാർത്ഥിയുടെ മൃതദേഹത്തിൽ സ്കൂൾ യൂണിഫോം ഉണ്ടായിരുന്നില്ല. മോർച്ചറിയിലേക്ക് കൊണ്ടുവരുന്നതിന് ഉപയോഗിച്ച ബെഡ് ലിനൻ കത്തിച്ചു കളയുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ ഫോൺ പിന്നീട് കണ്ടെടുത്തെങ്കിലും അത് പൊലീസ് നശിപ്പിച്ചതായും ഹരജി ആരോപിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍